
കൊല്ലം: സംസ്ഥാന സർക്കാരിന്റെ ധനനയങ്ങൾക്കും ബഡ്ജറ്റ് നിർദ്ദേശങ്ങൾക്കുമെതിരെ എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജില്ലയിൽ സായാഹ്ന സദസുകൾ സംഘടിപ്പിച്ചു. ചിന്നക്കടയിൽ നടന്ന സദസ് കെ.ജി.ഒ.എ സംസ്ഥാന ട്രഷറർ എ. ബിന്ദു ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ സംസ്ഥാന കമ്മിറ്റി അംഗം എൽ. മിനിമോൾ അദ്ധ്യക്ഷയായി. എം.എസ്. ബിജു, ബി.സുജിത്ത്, എ.ആർ.രാജേഷ്, എസ്.ദീപ, ഫിലിപ്പ് വർഗീസ്, എ.പ്രദീപ്, സജി ലിയോൺ, സി.രാജേഷ്, ജി.സജികുമാർ എന്നിവർ സംസാരിച്ചു. കണ്ണനല്ലൂർ ജംഗ്ഷനിൽ നടന്ന സദസ് എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ.അജു ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് സി.ഇ.ഷൈലജ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |