
കൊല്ലം: വരയാണെന്റെ ലഹരി എന്ന പേരിൽ ക്രിയേറ്റീവ് കാൻവാസ് കൊല്ലത്തിന്റെ നേതൃത്വത്തിൽ 12ന് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ചിത്ര രചനാ ക്യാമ്പയിൻ നടത്തുന്നു. 25 ഓളം പ്രമുഖ ചിത്രകാരന്മാർ ലഹരിക്കെതിരായ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ തത്സമയം വരയ്ക്കും. വൈകിട്ട് 3.30ന് നടക്കുന്ന സമ്മേളനം മേയർ എ.കെ. ഹഫീസ് ഉദ്ഘാടനം ചെയ്യും. എക്സൈസ് സ്റ്റേറ്റ് ഇന്റലിജൻസ് ബ്യൂറോ തിരുവനന്തപുരം ജോയിന്റ് എക്സൈസ് കമ്മിഷണർ വി. റോബർട്ട് മുഖ്യപ്രഭാഷണം നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |