
കൊല്ലം: കുളത്തൂപ്പുഴ ചോഴിയക്കോട് അരിപ്പയിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ വൻ കവർച്ച. ബുധനാഴ്ച രാത്രി 1.30ഓടെ പമ്പിലെ ഓഫീസ് കുത്തിത്തുറന്നായിരുന്നു മോഷണം. കളക്ഷൻ തുകയായ 29800 രൂപയും, 12000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും, സ്റ്റീരിയോ സ്പീക്കറുകൾ, ചാർജറുകൾ ഉൾപ്പടെയുള്ള ഇലക്ട്രോണിക്സ് സാധനങ്ങളും താക്കോൽ കൂട്ടവുമാണ് മോഷണം പോയത്. പമ്പിന് സമീപം പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയുടെ സ്റ്റീരിയോ കവരാനും ശ്രമം നടത്തി. കുളത്തൂപ്പുഴയിലെ മറ്റൊരു പെട്രോൾ പമ്പിലും മോഷണശ്രമം നടന്നു. കഴിഞ്ഞ ആറ് മാസത്തിനിടെ കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലുമായി 15ലധികം മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |