SignIn
Kerala Kaumudi Online
Friday, 17 July 2026 3.32 AM IST

ഓപ്പറേഷൻ തൂഫാന് പിന്തുണ

കൊല്ലം: ലഹരിക്കെതിരെ ജനമൈത്രി പൊലീസിന്റെ നാടകം അവതരിപ്പിച്ച് ടി.കെ.എമ്മിലെ എസ്.പി.സി യൂണിറ്റ്.

ലഹരി ഉപയോഗത്തിന്റെ ദൂഷ്യ വശങ്ങളെക്കുറിച്ചും ലഹരി ഉപയോഗിച്ചാലുണ്ടാകുന്ന ശാരീരിക, മാനസിക പ്രശനങ്ങളെപ്പറ്റിയും രസകരമായി വിവരിച്ചു. ഒരു മദ്യപാനിയുടെ ആത്മകഥ നാടകം മികച്ച അവതരണത്തിലൂടെ ഏറെ ശ്രദ്ധയാകർഷിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന നാടകത്തിൽ പൊലീസ് ഉദ്യേഗസ്ഥരായ മുഹമ്മദ് ഷാ, ആര്യ ദേവി, ദിവ്യ സുധാകരൻ,സുനിൽ കുമാർ, സുധർമ്മൻ, സുഭാഷ് കുമാർ, ഷംനാഥ്, രതീഷ് ,മിഥുൻ തുടങ്ങിയവർ വേഷങ്ങൾ അവതരിപ്പിച്ചു. സ്കൂൾ എച്ച്.എം എം.എസ്. സജി കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ ഫഹീം ഫാദിയ, ഡ്രിൽ ഇൻസ്പെക്ടർമാരായ ഹർഷൻ, ജീന എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL