SignIn
Kerala Kaumudi Online
Monday, 25 May 2026 12.49 PM IST

വിവരാവകാശ കമ്മിഷൻ സിറ്റിംഗ്

info

കോട്ടയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിൽ കഴിയുന്നത്ര വേഗം വിവരം നൽകണമെന്നാണ് വ്യവസ്ഥയെന്ന് വിവരാവകാശ കമ്മിഷണർ ഡോ. കെ.എം. ദിലീപ് പറഞ്ഞു. മറുപടി വൈകിക്കുന്ന ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കും പരമാവധി 30 ദിവസത്തിനുള്ളിൽ വിവരം നൽകണമെന്നാണ് നിയമത്തിൽ പറയുന്നത്. ഇതിന്റെ മറവിൽ 30 ദിവസം വരെ മറുപടി നൽകാൻ വച്ചു താമസിപ്പിക്കുന്ന പ്രവണതയുണ്ട്. അത് അംഗീകരിക്കാനാവില്ല. കളക്ടറേറ്റ് വിപഞ്ചിക ഹാളിൽ നടന്ന സിറ്റിംഗിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ രേഖകൾ സംബന്ധി ച്ച 34 പരാതികളാണ് അദാലത്തിൽ എത്തിയത്. 24 എണ്ണം തീർപ്പാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL