SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.34 PM IST

ഏത് മൂഡ് വോട്ട് മൂഡ് !

Increase Font Size Decrease Font Size Print Page
nadak

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രാഥമിക ഒരുക്കങ്ങൾ പൂർത്തിയായതായി കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു. സമൂഹ മാദ്ധ്യമങ്ങളിലടക്കമുള്ള പ്രചരണങ്ങൾ കർശനമായി നിരീക്ഷിക്കും. വൈക്കം മണ്ഡലത്തിലെ നാലു ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുറഞ്ഞ മേഖലകൾക്ക് മുൻഗണന നൽകിയുള്ള പ്രവർത്തനങ്ങളുമുണ്ട്. ഓരോ മണ്ഡലത്തിലും ഓരോ ബൂത്തുകൾ സ്ത്രീകൾ നിയന്ത്രിക്കുന്ന സ്ത്രീ സൗഹൃദ ബൂത്തുകളായിരിക്കും. യുവാക്കളെ പോളിംഗ് ബൂത്തിലെത്തിക്കാനും ശ്രമങ്ങളുണ്ടാവും.

പോളിംഗ് സാമഗ്രികളുടെ വിതരണത്തിനും സ്വീകരണത്തിനും 9 കേന്ദ്രങ്ങളും വോട്ടെണ്ണലിന് അഞ്ചു കേന്ദ്രങ്ങളുമാണ് സജ്ജീകരിക്കുന്നത്. ആകെ 1791 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിക്കുന്നത്. പോളിംഗ് സ്റ്റേഷനുകളിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കുമുള്ള പ്രത്യേക ക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് നടപടികൾ സ്വീകരി

ച്ചു.

ജില്ലയിൽ ആകെ 2239 ബാലറ്റ് യൂണിറ്റുകളും അത്രയും തന്നെ കൺട്രോൾ യൂണിറ്റുകളും 2412 വിവിപാറ്റ് യൂണിറ്റുകളുമുണ്ട്. വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട റാൻഡമൈസേഷൻ നാളെ നടക്കും. എല്ലാ മണ്ഡലങ്ങളുടെയും വരണാധികാരികളുടെയും ഉപവരാണാധികാരികളുടെയും കാര്യാലയങ്ങളിൽ നാമനിർദേശ പത്രികകൾ സ്വീകരിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം ജില്ലയിൽ കർശനമായി പാലിക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള രാഷ്ട്രീയ പ്രചാരണ പരസ്യങ്ങൾ നീക്കം ചെയ്യുന്നതിന് 18 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ പ്രവർത്തിക്കുന്നു.

സുരക്ഷയ്ക്ക് 4889 പൊലീസുകാർ

സുരക്ഷ ഉറപ്പാക്കാൻ വിപുലമായ ക്രമീകണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി എ.ഷാഹുൽ ഹമീദ് പറഞ്ഞു. 4889 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുന്നത്. ജില്ലയിൽ എല്ലാ മേഖലകളിലും പോലീസ് പരിശോധനകൾ നടക്കുന്നുണ്ട്. ഐ.ടി.ബി.പിയുടെ ഒരു കമ്പനിയെയും ജില്ലയിൽ വിന്യസിക്കും.

ആകെ 14,98,824 വോട്ടർമാർ

 73,005 പുരുഷൻമാർ 7,68,805 സ്ത്രീകൾ

 ട്രാൻസ്‌ജെൻഡർ 14

 പ്രവാസികൾ: 3124

യു.​ഡി.​എ​ഫ് ​ചി​ത്രം​ ​പൂ​ർ​ണ​മാ​യി​ല്ല

കോ​ട്ട​യം​:​ ​വ​ലി​യ​ ​വി​ജ​യ​ ​പ്ര​തീ​ക്ഷ​യി​ലാ​ണെ​ങ്കി​ലും​ ​ജി​ല്ല​യിൽ കോ​ൺ​ഗ്ര​സ് ​പ്ര​ഖ്യാ​പി​ച്ച​ത് ​ മൂന്ന് സീറ്റിലെ സ്ഥാനാർത്ഥികളെ മാത്രം. ഇതിൽ ര​ണ്ട് ​പേർ സി​റ്റിം​ഗ് ​എം.​എ​ൽ.​എ​മാ​രാണ്. ​വൈ​ക്ക​ത്തെ​ ​സ്ഥാ​നാ​ർ​ത്ഥി​യേ​യും​ പ്രഖ്യാപിച്ചിട്ടുണ്ട്,​​ ​കേ​ര​ളാ​ ​കോ​ൺ​ഗ്ര​സ് ​ജോ​സ​ഫ് ​വി​ഭാ​ഗം​ ​ക​ടു​ത്തു​രു​ത്തി​യി​ലും​ ​ച​ങ്ങ​നാ​ശേ​രി​യി​ലും​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ഇ​തോ​ടെ​ ​ഏ​റ്റു​മാ​നൂ​ർ​ ​കോ​ൺ​ഗ്ര​സ് ​ഏ​റ്റെ​ടു​ക്കു​മെ​ന്നു​റ​പ്പാ​യി.
കോ​ട്ട​യ​ത്ത് ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​നെ​യും​ ​പു​തു​പ്പ​ള്ളി​യി​ൽ​ ​ചാ​ണ്ടി​ ​ഉ​മ്മ​നെ​യും​ ​ഔ​ദ്യോ​ഗി​ക​മാ​യി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​എ​ന്നാ​ൽ​ ​വൈ​ക്ക​ത്ത് ​യു.​ഡി.​എ​ഫ് ​സ്വ​ത​ന്ത്ര​നാ​കു​മെ​ന്ന​ ​ക​രു​തി​യി​രു​ന്ന​ ​സ​ണ്ണി​ ​ക​പി​ക്കാ​ടി​ന് ​പ​ക​രം​ ​കോ​ൺ​ഗ്ര​സി​ലെ​ ​ബി​നി​മോ​നാ​ണ് ​സ്ഥാ​നാ​ർ​ത്ഥി.​ ​കോ​ൺ​ഗ്ര​സ് ​പ്രാ​‌​ദേ​ശി​ക​ ​നേ​തൃ​ത്വ​ത്തി​ന്റെ​ ​എ​തി​ർ​പ്പാ​ണ് ​സ​ണ്ണി​ക്ക് ​വി​ന​യാ​യ​ത്.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വൈ​ക്കം​ ​ഡി​വി​ഷ​നി​ലെ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​മ​ത്സ​രി​ച്ച​ ​ബി​നി​മോ​ൻ​ ​ശ​ക്ത​മാ​യ​ ​മ​ത്സ​രം​ ​കാ​ഴ്ച​വ​ച്ചി​രു​ന്നു.​ ​ത​ല​യാ​ഴം​ ​പ​ഞ്ചാ​യ​ത്ത് ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​കൂ​ടി​യാ​യ​ ​ബി​നി​മോ​ൻ​ ​സ്ഥാ​നാ​ർ​ഥി​യാ​കു​ന്ന​തോ​ടെ​ ​ശ​ക്ത​മാ​യ​ ​മ​ത്സ​രം​ ​കാ​ഴ്ച​വ​യ്ക്കാ​മെ​ന്നും​ ​സി.​പി.​ഐ​യി​ലെ​ ​പ​ട​ല​പി​ണ​ക്ക​ങ്ങ​ൾ​ ​മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്നും​ ​യു.​ഡി.​എ​ഫ് ​ക​രു​തു​ന്നു.
ക​ടു​ത്ത​രു​ത്തി​യി​ൽ​ ​സി​റ്റിം​ഗ് ​എം.​എ​ൽ.​എ​ ​മോ​ൻ​സ് ​ജോ​സ​ഫ് ​ത​ന്നെ​യാ​ണ്സ്ഥാ​നാ​ർ​ത്ഥി.​ ​ച​ങ്ങ​നാ​ശേ​രി​യി​ൽ​ ​സ​ഭ​യു​ടെ​ ​താ​ത്പ​ര്യ​ത്തി​ന് ​വ​ഴ​ങ്ങി​യാ​ണ് ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​തൃ​ക്കൊ​ടി​ത്താ​നം​ ​ഡി​വി​ഷ​ൻ​ ​അം​ഗം​ ​വി​നു​ ​ജോ​ബി​ന് ​ന​റു​ക്കു​വീ​ണ​ത്.​ ​അ​തേ​സ​മ​യം​ ​തി​രി​ച്ചു​പി​ടി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഖ്യാ​പ​നം​ ​വൈ​കു​ന്ന​ത് ​യു.​ഡി.​എ​ഫ് അ​ണി​ക​ളെ​ ​നി​രാ​ശ​രാ​ക്കു​ന്നു​ണ്ട്.
മൂ​ന്ന് ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​വൈ​കു​ന്നു
ഏ​റ്റു​മാ​നൂ​ർ,​ ​പൂ​ഞ്ഞാ​ർ,​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ്ര​ഖ്യാ​പ​നം​ ​വൈ​കു​ക​യാ​ണ്.​ ​ഏ​റ്റു​മാ​നൂ​രി​ൽ​ ​ജോ​സ​ഫ് ​വാ​ഴ​യ്ക്ക​ന്റെ​ ​പേ​രാ​ണ് ​അ​വ​സാ​നം​ ​ഉ​യ​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​കാ​ഞ്ഞി​ര​പ്പ​ള്ളി,​ ​പൂ​ഞ്ഞാ​ർ​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ശ​ക്ത​രാ​യ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​മ​ത്സ​രി​പ്പി​ച്ചാ​ൽ​ ​മ​ണ്ഡ​ലം​ ​തി​രി​ച്ചു​ ​പി​ടി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ​യെ​ങ്കി​ലും​ ​അ​ന്തി​മ​ ​പ​ട്ടി​ക​യാ​യി​ട്ടി​ല്ല.​ ​സാ​മു​ദാ​യി​ക​ ​പ​രി​ഗ​ണ​ന​ ​കൂ​ടി​ ​പ​രി​ഗ​ണി​ക്കും.
പൂ​ഞ്ഞാ​റി​ൽ​ ​ടോ​മി​ ​ക​ല്ലാ​നി,​ ​നാ​ട്ട​കം​ ​സു​രേ​ഷ്,​ ​കെ.​എ​സ്.​യു​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​അ​ലോ​ഷ്യ​സ് ​സേ​വ്യ​ർ​ ​എ​ന്നി​വ​രു​ടെ​ ​പേ​രു​ക​ളാ​ണ് ​പ​രി​ഗ​ണ​ന​യി​ൽ.​ ​കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ​ ​നാ​ട്ട​കം​ ​സു​രേ​ഷ്,​ ​ഫി​ൽ​സ​ൺ​ ​മാ​ത്യൂ​സ്,​ ​രാ​ജേ​ഷ് ​കൈ​ടാ​ച്ചി​റ​ ​അ​ട​ക്ക​മു​ള്ള​വ​രു​ടെ​ ​പേ​രു​ക​ളും​ ​പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

നാ​ലും​ ​നേ​ടാ​ൻ​ ​തി​രു​വ​ഞ്ചൂ​ർ,
പിടിച്ചെടുക്കാൻ 'അ​നി​ൽ​ ​കു​മാ​ർ​മാർ"

കോ​ട്ട​യം​:​ ​ഹാ​ട്രി​ക് ​ജ​യ​ത്തി​ന് ​ശേ​ഷം​ ​കോ​ട്ട​യ​ത്ത് ​നാ​ലാം​ ​ഊ​ഴ​ത്തി​ന് ​ഇ​റ​ങ്ങു​ന്ന​ ​യു.​ഡി​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​നെ​ ​നേ​രി​ടാ​ൻ,​ ​ഇ​ട​തു​ ​മു​ന്ന​ണി​യി​ൽ​ ​നി​ന്ന് ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗം​ ​അ​ഡ്വ.​ ​കെ.​അ​നി​ൽ​കു​മാ​റും,​ ​എ​ൻ.​ഡി.​എ​യി​ൽ​ ​നി​ന്ന് ​ബി.​ഡി.​ജെ.​എ​സ് ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​അം​ഗം​ ​പി.​അ​നി​ൽ​ ​കു​മാ​റും​ ​രം​ഗ​ത്തെ​ത്തി​യ​തോ​ടെ​ ​കോ​ട്ട​യം​ ​മ​ണ്ഡ​ല​ത്തി​ലെ മു​ന്ന​ണി​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​ചി​ത്രം​ ​തെ​ളി​ഞ്ഞു.
മൂ​ന്ന​ര​ ​പ​തി​റ്റാ​ണ്ടാ​യി​ ​അ​ടൂ​രി​ലും​ ​കോ​ട്ട​യ​ത്തു​മാ​യി​ ​തോ​ൽ​വി​ ​അ​റി​യാ​തെകു​തി​ക്കു​ക​യാ​ണ് ​മു​ൻ​ ​മ​ന്ത്രി​ ​കൂ​ടി​യാ​യ​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​തി​രു​വ​ഞ്ചൂ​രി​നെ​ ​ആ​ദ്യ​മാ​യ്നേ​രി​ട്ട​ ​അ​ഡ്വ​ ​കെ.​ ​അ​നി​ൽ​കു​മാ​ർ​ ​വീ​ണ്ടും​ ​ഒ​രു​ ​കൈ​ ​നോ​ക്കു​മ്പോ​ൾ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ക​ന്നി​ക്കാ​ര​നാ​ണ് ​പി.​അ​നി​ൽ​കു​മാ​ർ.
പ​തി​ന​ഞ്ചു​ ​വ​ർ​ഷ​ത്തെ​ ​കോ​ട്ട​യ​ത്തെ​ ​വി​ക​സ​ന​ ​നേ​ട്ട​ങ്ങ​ൾ​ ​ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​നൊ​പ്പം​ ​ഇ​ട​തു​ ​സ​ർ​ക്കാ​ർ​ ​മ​ര​വി​പ്പി​ച്ച​ ​ആ​കാ​ശ​ ​പാ​ത​ ​അ​ട​ക്ക​മു​ള്ള​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ക​ളൂ​ടെ​ ​പൂ​ർ​ത്തീ​ക​ര​ണ​വും​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​തി​രു​വ​ഞ്ചൂ​ർ​ ​വോ​ട്ടു​ ​തേ​ടു​ന്ന​ത്.​ ​കോ​ട്ട​യ​ത്ത് ​വി​ക​സ​ന​ ​മു​ര​ടി​പ്പെ​ന്ന​ ​ആ​രോ​പ​ണ​ത്തി​നൊ​പ്പം​ ​ഇ​ട​തു​ ​മു​ന്ന​ണി​യു​ടെ​ ​ക​ഴി​ഞ്ഞ​ ​പ​ത്തു​ ​വ​ർ​ഷ​ത്തെ​ ​വി​ക​സ​ന​ ​നേ​ട്ട​ങ്ങ​ളും​ ​ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​ ​അ​ഡ്വ.​അ​നി​ൽ​കു​മാ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​ഒ​രു​ ​റൗ​ണ്ട് ​പ്ര​ചാ​ര​ണം​ ​ന​ട​ത്തി​ക്ക​ഴി​ഞ്ഞു.​ ​തി​രു​വ​ഞ്ചൂ​രും​ ​ഇ​ന്ന​ലെ​ ​വൈ​കി​ട്ട് ​റോ​ഡ് ​ഷോ​ ​ന​ട​ത്തി​ ​മ​ണ്ഡ​ലം​ ​ഇ​ള​ക്കി​ ​മ​റി​ച്ചു.


തി​രു​വ​ഞ്ചൂർ രാധാകൃഷ്‌ണൻ
കെ.​എ​സ്.​യു​വി​ലൂ​ടെ​ ​രാ​ഷ്ടീ​യ​ ​പ്ര​വ​ർ​ത്ത​നം​ ​തു​ട​ങ്ങി​യ​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ​ ​കെ.​എ​സ്.​യു​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റും​ ​കെ.​പി.​സി.​സി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.​ 1996​ ​മു​ത​ൽ​ ​എം.​എ​ൽ.​എ​യാ​ണ്.​ ​മൂ​ന്നു​ ​ത​വ​ണ​ ​വീ​തം​ ​അ​ടൂ​രി​ൽ​ ​നി​ന്നും​ ​കോ​ട്ട​യ​ത്ത്നി​ന്നും​ ​ജ​യി​ച്ചു.​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​മ​ന്ത്രി​സ​ഭ​യി​ൽ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പ് ​അ​ട​ക്കം​ ​നി​ര​വ​ധി​ ​വ​കു​പ്പു​ക​ൾ​ ​കൈ​കാ​ര്യം​ ​ചെ​യ്തു..

കെ.​ ​അ​നി​ൽ​ കു​മാർ
സി​പി​എം​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​അം​ഗ​വും​ ​സി.​ഐ.​ടി.​യു​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​യു​മാ​ണ്.​ ​മീ​ന​ച്ചി​ലാ​ർ​ ​മീ​ന​ന്ത​ല​യാ​ർ​ ​ന​ദീ​ ​പു​ന​:​സം​യോ​ജ​ന​ ​പ​ദ്ധ​തി​ ​കോ​ർ​ഡി​നേ​റ്റ​ർ,​​​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​സ്ഥിം​ ​സ​മി​തി​ ​അ​ദ്ധ്യ​ക്ഷ​ൻ,​ ​കോ​ട്ട​യം​ ​അ​ർ​ബ​ൻ​ ​ബാ​ങ്ക് ​പ്ര​സി​ഡ​ന്റ് ​തു​ട​ങ്ങി​യ​ ​സ്ഥാ​ന​ങ്ങ​ൾ​ ​വ​ഹി​

ച്ചു.​ ​കോ​ട്ട​യം​ ​ബാ​റി​ലെ​ ​അ​ഭി​ഭാ​ഷ​ക​നും​ ​ഗ്ര​ന്ഥ​ക​ർ​ത്താ​വു​മാ​ണ്.

പി.​അ​നി​ൽ​ കു​മാർ
എ​സ്.​എ​ൻ.​ഡി.​പി​ ​യൂ​ത്ത് ​മൂ​വ്മെ​ന്റ് ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ്,​​​ ​കോ​ട്ട​യം​ ​താ​ലൂ​ക്ക് ​യൂ​ണി​യ​ൻ​ ​പ്ര​സി​ഡ​ന്റ്,​​​ ​എ​സ്.​എ​ൻ.​ഡി​പി​ ​യൂ​ണി​യ​ൻ​ ​കൗ​ൺ​സി​ല​ർ,​​​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​ഡ​യ​റ​ക്ട​ർ​ ​എ​ന്നീ​ ​സ്ഥാ​ന​ങ്ങ​ൾ​ ​വ​ഹി​ച്ചു.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.