SignIn
Kerala Kaumudi Online
Wednesday, 22 April 2026 7.57 PM IST

ബാറിന് സമീപം സംഘർഷം: നാല് പേർ അറസ്റ്റിൽ 

Increase Font Size Decrease Font Size Print Page
mobin-
മോബിൻ

ഏറ്റുമാനൂർ: ബാറിന് സമീപം മാരകായുധങ്ങളുമായി സംഘർഷം സൃഷ്ടിച്ച നാല് പേർ അറസ്റ്റിൽ. നീണ്ടൂർ മാടംപറമ്പിൽ ഷിബിൻ (25), കൈപ്പുഴ മാടംപറമ്പിൽ മോബിൻ (35), കുറുപ്പുംപടി കുന്നപ്പള്ളി ഹരികൃഷ്ണൻ (26), കുറുപ്പംപടി കോഴിക്കാടൻ ശ്രീജിത് (23) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു. 24ന് രാത്രി നീണ്ടൂർ പ്ലാസാ ബാറിന് മുൻപിലാണ് സംഭവം. പ്രതികൾ പരസ്പരം തമ്മിലടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഷിബിൻ വടിവാൾ ആകാശത്തേക്ക് ചുഴറ്റിയും തറയിൽ ഉരച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മോബിൻ പെപ്പർ സ്‌പ്രേ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ഹരികൃഷ്ണൻ ബിയർ കുപ്പി ഉപയോഗിച്ച് ഒരാളെ ആക്രമിക്കുകയും ചെയ്തു. പൊലീസ് കേസെടുത്തു.

മറ്റ് പ്രതികളായ രമേഷ്, ബിനു, രഞ്ജിത് എന്നിവർക്കായി അന്വേഷണം ആരംഭിച്ചു. പ്രതികൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.