കോട്ടയം : തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി ജില്ലയിൽ പൊലീസിന്റെ റൂട്ട് മാർച്ചുകൾ തുടരുന്നു. കേന്ദ്ര സായുധ സേനയായ ഐ.ടി.ബി.പിയും, ജില്ലാ പൊലീസ് സേനാംഗങ്ങളും ചേർന്നാണ് ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലെ വിവിധ സ്റ്റേഷൻ പരിധികളിൽ റൂട്ട് മാർച്ചുകൾ സംഘടിപ്പിക്കുന്നത്. ഇന്നലെ രാവിലെ കളക്ടറേറ്റിന് മുന്നിൽ നിന്ന് ആരംഭിച്ച് മാർക്കറ്റ് റോഡിലൂടെ ഗാന്ധി സ്‌ക്വയറിൽ സമാപിച്ച റൂട്ട് മാർച്ചിൽ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ്, കളക്ടർ ചേതൻകുമാർ മീണ, അഡി. എസ്.പി എ.കെ.വിശ്വനാഥൻ, ഡിവൈ.എസ്.പി കെ.എസ്.അരുൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |