SignIn
Kerala Kaumudi Online
Wednesday, 13 May 2026 6.49 AM IST

കൺസ്യൂമർഫെഡ്  സ്‌കൂൾ വിപണി 

Increase Font Size Decrease Font Size Print Page
cond

കോട്ടയം : പഠനോപകരണങ്ങൾക്ക് 10 മുതൽ 60 ശതമാനം വരെ വിലക്കുറവുമായി കൺസ്യൂമർഫെഡ് സ്‌കൂൾവിപണി പ്രവർത്തനമാരംഭിച്ചു. സ്‌കൂൾ തുറക്കുന്ന സമയത്തെ വിലക്കയറ്റം കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ സഹകരണ വകുപ്പിന്റെ നേതൃത്വത്തിലാണ് നാഗമ്പടം ബസ് സ്റ്റാൻഡിന് സമീപമുള്ള ഈസ്റ്റ് അർബൻ കോ -ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തിൽ വിപണി തുടങ്ങിയത്. ബാഗുകൾ, കുടകൾ, ടിഫിൻബോക്‌സ്, വാട്ടർബോട്ടിൽ, റെയിൻകോട്ട്, ത്രിവേണി നോട്ട്ബുക്കുകൾ, ഓഫിസ് സ്റ്റേഷനറി തുടങ്ങിയവ ലഭിക്കും. രാവിലെ 10 മുതൽ വൈകിട്ട് ഏഴുവരെ ജൂൺ 15 വരെയാണ് വിപണി.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL