
കോട്ടയം : ജില്ലയിലെ ബി.എസ്.എൻ.എൽ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു. 2025, 26 സാമ്പത്തിക വർഷത്തിൽ 8,784 പുതിയ ഫൈബർ കണക്ഷനുകളും 49,781 മൊബൈൽ കണക്ഷനുകളും നൽകി. 571 ടവറുകളിലും 4 ജി സേവനം നടപ്പിലാക്കി. 25 പുതിയ ടവറുകൾ സ്ഥാപിക്കും. ഗ്രാമപ്രദേശങ്ങളിൽ മോഡം സൗജന്യമായുള്ള ഹൈസ്പീഡ് ഇന്റർനെറ്റ് ഉൾപ്പെടെ പുതിയ ഓഫറുകളും ബി.എസ്.എൻ.എൽ പ്രഖ്യാപിച്ചു. ജില്ലാ ജനറൽ മാനേജരുടെ കാര്യാലയത്തിൽ നടന്ന യോഗത്തിൽ മെമ്പർമാരായ ശ്യാം ബാബു, സന്തോഷ് അഗസ്റ്റിൻ, എസ്.രാജീവ്, ഉമർ ഫാറൂഖ്, ബെറ്റി ടോജോ, ഡി.പ്രസാദ്, ടി.സി അരുൺ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
