SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

സി.പി.എമ്മിന്റെ അന്തകനായി

udf

ചങ്ങനാശേരി : പത്ത് വർഷം ഭരിച്ച പിണറായി വിജയൻ സി.പി.എമ്മിന്റെ അന്തകനായി മാറിയെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ വി.ജെ ലാലി. നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യമർപ്പിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബാബു കോയിപ്പുറം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം ഡോ. അജീസ് ബെൻ മാത്യൂസ് മുഖ്യപ്രസംഗം നടത്തി. പി.എച്ച് നാസർ, ആന്റണി കുന്നുംപുറം, പി.എൻ നൗഷാദ്, മാത്തുകുട്ടി പ്ലാത്താനം, കെ. എ ജോസഫ്, ജോമി ജോസഫ്, പി.എ കബീർ, തോമസ് അക്കര, പി.എ സജാദ്, ജോസുകുട്ടി നെടുമുടി, ജെയിംസ് കാലാവടക്കൻ, സോണി കുട്ടമ്പേരൂർ, പി.എച്ച് അഷ്‌റഫ്, ബാബു കുരീത്ര, ബിജി തോമസ്, ജെയിംസ് പതാരംചിറ, മജീദ് ഖാൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL