
കോട്ടയം : എൽ.ഡി.എഫ് വിജയം പ്രതീക്ഷിച്ച പൂഞ്ഞാർ മണ്ഡലത്തിലെ തോൽവിയ്ക്ക് കാരണം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമെന്ന് കേരള കോൺഗ്രസ് (എം) പൂഞ്ഞാർ നിയോജകമണ്ഡലം നേതൃയോഗം. എൻ.ഡി.എ സ്ഥാനാർത്ഥി പി.സി ജോർജിന്റെ സ്ഥാനാർത്ഥിത്വം ഗുണം ചെയ്തത് യു.ഡി.എഫിനാണ്. ജോർജ് വിജയിച്ചേക്കുമെന്ന പ്രചാരണം വ്യാപകമായതോടെ എൻ.ഡി.എ സ്ഥാനാർത്ഥി തോൽക്കാൻ ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിലേക്ക് ഏകീകരിക്കുകയായിരുന്നു. ഇത്രയും വലിയ തരംഗം ഉണ്ടായിട്ടും ചെറിയ ഭൂരിപക്ഷത്തിൽ തോറ്റത് എൽ.ഡി.എഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ജനകീയ അടിത്തറയും വികസനപ്രവർത്തനങ്ങളുടെ അംഗീകാരവുമാണെന്നും യോഗം വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
