SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

എസ്.എസ്.എൽ.സി വിജയശതമാനം 99.72.... മിന്നിച്ച് കോട്ടയം

sslc

കോട്ടയം: കഴിഞ്ഞ തവണത്തെ അത്രയും എത്തിയില്ലെങ്കിലും എസ്.എസ്.എൽ.സി. പരീക്ഷയിൽ ജില്ലയിൽ 99.72 ശതമാനം വിജയം. ജില്ലയിൽ പരീക്ഷയെഴുതിയ 17086 വിദ്യാർഥികളിൽ 17039 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പരീക്ഷയെഴുതിയ 8574 ആൺകുട്ടികളിൽ 8547 പേരും 8512 പെൺകുട്ടികളിൽ 8492 പേരുമാണ് ഉപരിപഠന യോഗ്യത നേടിയത്. മുഴുവൻ എ പ്ളസ് നേടുന്നതിലും വിജയ ശതമാനത്തിലും ജില്ല മുൻ വർഷങ്ങളേക്കാൾ പിന്നിലായി. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ സംസ്ഥാന തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലായിരുന്നെങ്കിൽ ഇക്കുറി പിറകോട്ടുപോയി. നൂറു ശതമാനം വിജയം നേടാൻ ഒരു വിദ്യാഭ്യാസ ജില്ലയ്ക്കുമായില്ല. തുടർച്ചയായി നൂറുശതമാനം നേടിയ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഇക്കുറി രണ്ട് പേർ തോറ്റതോടെ 99.93 ശതമാനമായി. കഴിഞ്ഞ തവണ ജില്ലയിൽ പരീക്ഷ എഴുതിയ 18531 കുട്ടികളിൽ 18495 പേരും ജയിച്ചു. ഇക്കുറി പരീക്ഷ എഴുതിയതിൽ 17086 വിദ്യാർഥികളിൽ 17039 പേരാണ് ജയിച്ചത്.

തുടർ പഠനത്തിന് അർഹരായവർ

പാലാ: 99.93 (2788ൽ 2786)

കോട്ടയം: 99.78(6772ൽ6757)

കാഞ്ഞിരപ്പള്ളി: 99.47 (4731ൽ 4706)

കടുത്തുരുത്തി 99.82 (2795ൽ2790)

ഉപരിപഠനത്തിന് യോഗ്യത നേടിയത് : 17039 പേർ

എ പ്ലസ് തിളക്കം മങ്ങി

ഫുൾ എ പ്ളസിലും വലിയ കുറവുണ്ട്. കഴിഞ്ഞ തവണ 2632 പേർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ഇതിൽ 1775 പേർ പെൺകുട്ടികളും 857 ആൺകുട്ടികളും ഉൾപ്പെടുന്നു. ഇക്കുറി 1265 പേർക്ക് മാത്രമാണ് ഫുൾ എപ്ളസ്. ഇതിൽ 392 ആൺകുട്ടികളഉം 873 പെൺകുട്ടികളും.

1265 പേർക്ക് ഫുൾ എ പ്ലസ്

പാലാ : 292

 കാഞ്ഞിരപ്പള്ളി : 324
കോട്ടയം: 461

 കടുത്തുരുത്തി: 188

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL