SignIn
Kerala Kaumudi Online
Saturday, 16 May 2026 4.57 AM IST

തകരാർ പരിഹരിച്ചു, മെഡിക്കൽ കോളേജിൽ വെള്ളമെത്തി

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജലവിതരണ പൈപ്പിലെ തകരാർ പരിഹരിച്ച് ജലവിതരണം പുന:രാരംഭിച്ചു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് പൈപ്പ് പൊട്ടിയതിനെത്തുടർന്ന് ജലവിതരണം മുടങ്ങിയത്. ഇതോടെ ഹൃദയശസ്ത്രക്രിയ അടക്കം മാറ്റിവയ്ക്കേണ്ട സാഹചര്യമുണ്ടായി. നിരവധി രോഗികളും കൂട്ടിരിപ്പുകാരുമാണ് പ്രാഥമിക ആവശ്യങ്ങൾക്ക് പോലും വെള്ളമില്ലാതെ ദുരിതത്തിലായത്. പുതിയ സർജിക്കൽ ബ്ലോക്കിലെ എല്ലാ വാർഡുകളിലും പഴകെട്ടിടത്തിലെ വാർഡുകളിലും ശസ്ത്രക്രിയ തിയേറ്ററുകളിലുമടക്കം ജലവിതരണം മുടങ്ങി. വാട്ടർ അതോറിട്ടിയുടെ മെഡിക്കൽ കോളേജിന് സമീപമുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റിൽ നിന്ന് നേരിട്ടാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL