
പാമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാമ്പാടി യൂണിറ്റ് വാർഷികം ഇന്ന് വൈകിട്ട് അഞ്ചിന് പാമ്പാടി മർച്ചന്റ് ഭവനിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കുര്യൻ സഖറിയ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് എം.കെ.തോമസ് കുട്ടി മുഖ്യപ്രഭാഷണം നടത്തും. ചാണ്ടി ഉമ്മൻ, സിജു കെ.ഐസക്, ഷേർളി, തര്യൻ, ഫാ.ജിതിൻ മാത്യു ഫിലിപ്പ് എന്നിവരെ ആദരിക്കും. തുടർന്ന് കലാസന്ധ്യ. പ്രസിഡന്റ് കുര്യൻ സഖറിയ, ജനറൽ സെക്രട്ടറി എം.എം. ശിവ ബൈജു, ട്രഷറർ ബൈജു സി.ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
