കടനാട്: സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ നടന്ന മുതിർന്ന പൗരൻമാരുടെ കൂട്ടായ്മ ശ്രദ്ധേയമായി. എഴുപത് കഴിഞ്ഞ മുതിർന്നവരുടെ സംഗമത്തിൽ 150 ഓളം പേർ സംബന്ധിച്ചു. ഊന്നുവടിയുടെ ബലത്തിൽ എഴുപതും എൺപതും തൊണ്ണൂറും വയസ് പിന്നിട്ടവർ പടികൾ കയറിയിറങ്ങി.
പള്ളിയിൽ വികാരി ഫാ. ജോസഫ് പാനാമ്പുഴ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു ശേഷമായിരുന്നു കൂട്ടായ്മ. പാരീഷ് ഹാളിൽ നടന്ന സംഗമത്തിൽ വികാരി ഫാ. ജോസഫ് പാനാമ്പുഴ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോസ് ജയിംസ് സെമിനാർ നയിച്ചു. ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ, ഫാ. ജോസഫ് ഉപ്പൻമാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
വിവാഹത്തിന്റെ 50 വർഷം പിന്നിട്ട ഇരുപതിലധികം ദമ്പതികളേയും ഇടവകയിൽ ഏറ്റവും പ്രായമുള്ള രണ്ടു പേരേയും ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു. തുടർന്ന് ചർച്ച, സ്‌നേഹ വിരുന്ന് എന്നിവയുമുണ്ടായിരുന്നു.
ഫോട്ടോ അടിക്കുറിപ്പ്
കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ നടന്ന ഇടവകയിലെ 70 വയസ് കഴിഞ്ഞ മുതിർന്ന പൗരൻമാരുടെ സംഗമത്തിൽ പങ്കെടുത്തവർ വികാരി ഫാ. ജോസഫ് പാനമ്പുഴ, സഹവികാരി ഫാ. ജോസഫ് ആട്ടങ്ങാട്ടിൽ, ഫാ. ജോസഫ് ഉപ്പൻമാക്കൽ എന്നിവരോടൊപ്പം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |