SignIn
Kerala Kaumudi Online
Sunday, 17 May 2026 5.09 AM IST

സ്‌കൂൾ വികസനം: എം.എൽ.എയെ കണ്ടു സന്ദർശിച്ച് സ്‌കൂൾ അധികൃതർ

natkom
കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ അധികൃതർ നിയുക്ത എം.എൽ.എ നാട്ടകം സുരേഷിനെ സന്ദർശിച്ചപ്പോൾ.

കുമരകം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ, പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ ചേർന്ന് നിയുക്ത എം.എൽ.എ നാട്ടകം സുരേഷിനെ സന്ദർശിച്ച് സ്‌കൂളിന്റെ വിവിധ വികസന ആശയങ്ങൾ പങ്കുവെച്ചു. കുമരകത്ത് ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഭൗതിക സാഹചര്യ വികസനത്തിൽ പിന്നിലാണ്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് എം.എൽ.എയെ സന്ദർശിച്ചത്. ഇതോടൊപ്പം സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങളും വിശദീകരിച്ചു. തുടർന്ന്, എം.എൽ.എ സ്‌കൂൾ സന്ദർശിക്കാൻ വരുമെന്നും വികസനത്തിന് ഫണ്ട് നൽകുമെന്നും ഉറപ്പ് നൽകി. കുമരകത്തിന്റെ വികസന പ്രവർത്തനങ്ങളിൽ കൂടുതൽ പ്രാധാന്യം സ്‌കൂളിന് നൽകുമെന്നും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL