
ചങ്ങനാശേരി : കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി ഫൊറോന സമിതി കത്തീഡ്രൽ പള്ളിയിൽ സംഘടിപ്പിച്ച മാർ തോമസ് കുര്യാളശേരിയുടെ 101ാം ചരമവാർഷിക ആചരണ അനുസ്മരണ സമ്മേളനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഡോ.ബോബി അലക്‌സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി ഫൊറോന പ്രസിഡന്റ് കുഞ്ഞുമോൻ തുമ്പൂങ്കൽ അദ്ധ്യക്ഷത വഹിച്ചു. വിനു ജോബ് എം.എൽ.എ പുഷ്പാർച്ചന നടത്തി. ഫാ.ജോസഫ് വാണിയപുരക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് മുഖ്യപ്രഭാഷണംനടത്തി. സിസ്റ്റർ അനറ്റ് ചാലങ്ങാടി വിഷയാവതരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |