SignIn
Kerala Kaumudi Online
Tuesday, 02 June 2026 4.40 AM IST

ചിരിച്ചും,ചിണുങ്ങിയും

schol

കോട്ടയം : കുളിച്ചൊരുങ്ങി ബാഗുമണിഞ്ഞ് നേരത്തെ എത്തിയെല്ലാവരും. ബലൂണും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ച സ്‌കൂൾ മുറ്റത്തേക്ക് കയറിയപ്പോൾ അദ്ധ്യാപകർ മധുരം നൽകി സ്വീകരിച്ചു. മഴ മേഘങ്ങളൊഴിഞ്ഞ അന്തരീക്ഷത്തിൽ അക്ഷരമുറ്റത്തേക്ക് ചിരിച്ചും ചിണുങ്ങിയുമാണ് കുരുന്നുകളെത്തിയത്. പൂമ്പാറ്റയുടെയും മയിലിന്റെയും തത്തയുടെയും വേഷമണിഞ്ഞ് വിദ്യാലയാങ്കണത്തിൽ ഉല്ലസിച്ച ചേട്ടന്മാരും ചേച്ചിമാരും കുരുന്നുകളെ രസിപ്പിച്ചു. ഒന്നാംക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികൾക്കായി വിപുലമായ തയ്യാറെടുപ്പുകളാണ് സ്‌കൂളുകളിൽ ഏർപ്പെടുത്തിയിരുന്നത്. കാർട്ടൂൺ കഥാപാത്രങ്ങളുടെയും വന്യമൃഗങ്ങളുടെയും ചിത്രങ്ങളുമായാണ് ക്ലാസ് മുറികൾ നവാഗതരെ വരവേറ്റത്. ജില്ലാതല സ്‌കൂൾ പ്രവേശനോത്സവം കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികൾക്ക് സ്പീക്കർ മധുരവും പൂക്കളും സമ്മാനിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ ഓൺലൈനിൽ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ചേതൻകുമാർ മീണ, നഗരസഭാദ്ധ്യക്ഷൻ എം.പി സന്തോഷ്‌കുമാർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ വൈശാഖ്, മുനിസിപ്പൽ കൗൺസിലർ എസ്.ഗോപകുമാർ, വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി.അലക്‌സാണ്ടർ, ഡി.ഇ.ഒ എം.ആർ സുനിമോൾ, എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോ ഓർഡിനേറ്റർ ധന്യ പി.വാസു, എ.ഇ.ഒ അനിൽ കെ.തോമസ്, ഫാ.ബ്രിജിത്ത് കെ.ബേബി, ഡോ.ജേക്കബ് ജോൺ, ഡാനിഷ് പി.ജോൺ, മധുമോഹൻ, പി.ടി.എ പ്രസിഡന്റ് അനുജ പ്രശാന്ത്, അനീറ്റ മറിയം സിജി തുടങ്ങിയവർ പങ്കെടുത്തു.

പഠനം ആനന്ദകരമാക്കാൻ

പരിശ്രമിക്കണം : സ്പീക്കർ

പഠനം കുട്ടികൾക്ക് ആനന്ദകരമാക്കാൻ സ്‌കൂളുകൾ പരിശ്രമിക്കണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ ഭാവി നിർണയിക്കേണ്ടവരാണ് ഇന്നത്തെ സ്‌കൂൾ വിദ്യാർത്ഥികൾ. അവരുടെ ഭാവി കരുപ്പിടിപ്പിക്കുന്നതിനുള്ള ആദ്യ ചുവടുവയ്പ്പാണ് പ്രവേശനോത്സവം. നല്ല അന്തരീക്ഷത്തിൽ അവർ വളരുന്നെന്ന് ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം എല്ലാവർക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL