കോട്ടയം: മഴക്കലമാണ്... പ്രകൃതിഭംഗി ആവോളം ആസ്വദിക്കാൻ ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. യുവാക്കളും കുടുംബങ്ങളും കൂട്ടമായെത്തുന്ന സാഹചര്യത്തിൽ അപകടസാദ്ധ്യതയും വർദ്ധിക്കുകയാണ്. യുവാക്കൾ ഉൾപ്പെടെ സാഹസിക പ്രകടനങ്ങൾക്ക് മുതിരുന്നതാണ് അധികൃതരെ മുൾമുനയിൽ നിറുത്തുന്നത്. ഇല്ലിക്കൽക്കല്ലിൽ യുവാക്കൾ നടത്തിയ അപകടകരമായ കയറ്റത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചുള്ള ആശങ്ക വീണ്ടും ശക്തമായി. കൂറ്റൻ പാറക്കെട്ടിലൂടെ സുരക്ഷാ സംവിധാനങ്ങളില്ലാതെ കയറുന്ന രംഗങ്ങളാണ് പുറത്തുവന്നത്. ഇല്ലിക്കൽക്കല്ലിന്റെ പിൻഭാഗത്തുകൂടി എത്തിയ സംഘം സാഹസിക പ്രകടനം നടത്തിയാണ് മുകളിലെത്തിയത്. തുടർന്ന് ഏറെ ബുദ്ധിമുട്ടിയാണ് ഇവർ താഴെയിറങ്ങിയത്.
മുന്നറിയിപ്പുകൾക്ക് പുല്ലുവില
മുന്നറിയിപ്പുകളും നിയന്ത്രണങ്ങളും അവഗണിക്കുന്ന പ്രവണത വർദ്ധിക്കുന്നതായി പ്രദേശവാസികളും പറയുന്നു. മലനിരകൾ, പാറക്കെട്ടുകൾ, വെള്ളച്ചാട്ടങ്ങൾ, കിടങ്ങുകൾ എന്നിവിടങ്ങളിൽ ചെറിയ അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് വഴിവെയ്ക്കാമെന്നാണ് മുന്നറിയിപ്പ്.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പരിശോധനയും സുരക്ഷാ നിരീക്ഷണവും ശക്തമാക്കണമെന്ന ആവശ്യം ശക്തമാണ്.
മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം
മഴക്കാലടൂറിസം സജീവമാകുന്ന സാഹചര്യത്തിൽ അപകടസാദ്ധ്യതയുള്ള മേഖലകളിൽ കൂടുതൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നാണ് ആവശ്യം. നിയമലംഘകർക്കെതിരെ കർശന നടപടിയുണ്ടാകണം.
സുരക്ഷാ നിർദേശങ്ങൾ
1അപകടമേഖലകളിലേക്ക് പ്രവേശിക്കരുത്
2മുന്നറിയിപ്പ് ബോർഡുകൾ ശ്രദ്ധിക്കണം
3സാഹസിക പ്രകടനങ്ങൾ ഒഴിവാക്കുക
4 അപകടമേഖലകളിൽ സെൽഫി,റീൽസ്
ചിത്രീകരണം ഒഴിവാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |