കോട്ടയം: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ ആർ.ജെ.ഡി ഗാന്ധി സ്‌ക്വയറിൽ സായാഹ്ന ധർണ നടത്തി. ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ബെന്നി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പീറ്റർ പന്തലാനി, ജില്ലാ സെക്രട്ടറി ജോൺ മാത്യു മൂലയിൽ , വി.വി ജോൺ, അഡ്വ ജോണി ഈഴാറാകം, ജോർജ് കൂട്ടി ഞള്ളാനി, കെ.ആർ മനോജ് കുമാർ, റിജോ പാദുവാ, പ്രിൻസ് തോട്ടത്തിൽ ജോയി പരുന്ത നോലിൽ, വനോദ് വി.എസ് എന്നിവർ പ്രസംഗിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |