SignIn
Kerala Kaumudi Online
Sunday, 05 July 2026 7.36 AM IST

പൊൻകുന്നം വർക്കി, ബഷീർ അനുസ്മരണം

sanathanam

ചിറക്കടവ് : സനാതനം യു.പി സ്‌കൂളിൽ തെക്കേത്തുകവല ഗ്രാമീണഗ്രന്ഥശാല വൈക്കം മുഹമ്മദ് ബഷീർ, പൊൻകുന്നം വർക്കി അനുസ്മരണം നടത്തി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജയാ ശ്രീധർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.കെ.ബാബുലാൽ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി കെ.ആർ.മന്മഥൻ അനുസ്മരണപ്രഭാഷണം നടത്തി. പൊൻകുന്നം വർക്കിയുടെ ആ വാഴവെട്ട് എന്ന കഥ ശ്രിത അനിലും ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് ആൽഫ അഷറഫും അവതരിപ്പിച്ചു. പ്രഥമാദ്ധ്യാപിക പ്രീത, ടി.എസ്.രൂപേഷ്, കെ.ആർ.അഭിജിത്ത്, വി.പി.പ്രശാന്ത്കുമാർ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, MEETING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL