
കോട്ടയം: എം.ജി സർവകലാശാല ക്യാമ്പസിലെ സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് കോഴ്‌സിൽ എസ്.സി സംവരണ വിഭാഗത്തിൽ മൂന്ന് സീറ്റുകൾ ഒഴിവുണ്ട്. ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഐ.ടി,ബി.സി.എ,ബി.എസ്.സി സൈബർ ഫോറൻസിക്,ബി.എസ്.സി ഡാറ്റാ സയൻസ്, ഡാറ്റാ അനലിറ്റിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നിവയിൽ ഏതെങ്കിലുമൊന്ന് മുഖ്യവിഷയമായുള്ള ബിരുദമോ, അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് ഒരു മുഖ്യവിഷയമായുള്ള ബി.എസ്.സി ഡബിൾ, ട്രിപ്പിൾ മെയിൻ ബിരുദമോ ഉള്ളവർക്കാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് 11ന് സ്‌കൂൾ ഒഫ് കമ്പ്യൂട്ടർ സയൻസസിൽ ഹാജരാകണം. ഫോൺ:0481 2733364.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |