കോട്ടയം : 2026-28 അദ്ധ്യയന വർഷത്തെ ഡി.എൽ.എഡ് ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയ കോഴ്‌സുകളിലേക്ക് ജില്ലയിൽ അപേക്ഷ സമർപ്പിച്ചവർക്കായുള്ള കൂടിക്കാഴ്ച ഇന്ന് കോട്ടയം എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിശ്ചയിച്ചിട്ടുള്ള സമയത്തിന് അരമണിക്കൂർ മുൻപായി എത്തണം. ഹാജരാകേണ്ട സമയക്രമം ചുവടെ: ഗവൺമെന്റ് / എയ്ഡഡ് സയൻസ് രാവിലെ 10, ഗവൺമെന്റ് / എയ്ഡഡ് ഹ്യൂമാനിറ്റീസ് രാവിലെ 11.30. സ്വാശ്രയം സയൻസ്, ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഉച്ചകഴിഞ്ഞ് 2.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |