
ചങ്ങനാശേരി : എയർഫോഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനവും കുടുംബസംഗമവും 11 ന് രാവിലെ 9.30 ന് ചങ്ങനാശേരി എസ്.ബി കോളേജ് കാവുകാട്ട് ഹാളിൽ നടക്കും. സതേൺ എയർ കമാൻഡ് ഇൻ ചാർജ് എയർ മാർഷൽ ജസ് വീർ സിംഗ് മാൻ ഉദ്ഘാടനം ചെയ്യും. വിനു ജോബ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് എയർമാർഷൽ ഐ.പി. വിപിൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ഡോ. എൻ. വിനോദ് ശങ്കർ, ജില്ലാ വൈസ് പ്രസിഡന്റ് ജോസുകുട്ടി വി.ജെ, ജില്ലാ സെക്രട്ടറി ജോയി പാറയ്ക്കൽ എന്നിവർ പ്രസംഗിക്കും. സമ്മേളനത്തിൽ മുതിർന്ന വെറ്ററൻസിനെ ആദരിക്കും. വിദ്യാഭ്യാസ അവാർഡ് വിതരണവും ഉണ്ടായിരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |