
കൂരാലി : കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ. കരുണാകരന്റെ 108 -ാം ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജയിംസ് ചാക്കോ ജീരകത്ത് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പാലാ ബ്ലോക്ക് വൈസ് പ്രസിഡന്റ് അഡ്വ. ജയദീപ് പാറയ്ക്കൽ ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ജിഷ്ണു പറപ്പള്ളിൽ മുഖ്യപ്രഭാഷണം നടത്തി. കെ. ജി. കുമാരൻ, മനീഷ് കൊച്ചാങ്കൽ, കെ.സി.വിനോദ്, ഗോപൻ ഏലപ്പള്ളിൽ, മാർട്ടിൻ കൂറ്റനാം പൊയ്കയിൽ, സിജോ ചാമനാട്ട്, സാലിക്കുട്ടി സെബാസ്റ്റ്യൻ തുടങ്ങിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |