
കറുകച്ചാൽ: സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ തൂഫാൻ പദ്ധതി വൻ വിജയമാക്കാൻ പ്രവാസി കോൺഗ്രസ് കറുകച്ചാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ സംയുക്ത യോഗം തീരുമാനിച്ചു. പ്രൊഫ.റോണി കെ.ബേബി എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സാലി കല്ലോലിക്കൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസിൽ ചേർന്ന കേരളാ കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ് ഇക്ബാലിന് സ്വീകരണം നൽകി. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡസ്റ്റ് മുധുര സലീം മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് അജി തകിടയേൽ. മണ്ഡലം പ്രസിഡന്റ് ഷെറിൻ സലീം, സുഷമ ശിവദാസ്, ശ്രീകല ഹരി, ജലാലുദ്ദിൻ വാഴത്തറ, രാജേഷ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |