SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.20 AM IST

പാതയോര പൂന്തോട്ടം നാടിന് സമർപ്പിച്ചു

news
പൂന്തോട്ടം കെ പി കുഞ്ഞമ്മത് കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി : മാലിന്യ മുക്തം നവകേരളം പദ്ധതി പ്രകാരം കുറ്റ്യാടി ടൗൺ സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി പാതയോര പൂന്തോട്ടമൊരുക്കി കുറ്റ്യാടി ഗ്രാമപഞ്ചായത്ത്. കുറ്റ്യാടി -കോഴിക്കോട് സംസ്ഥാന പാതയിൽ വലിയ പാലത്തിന് സമീപമാണ് പൂന്തോട്ടമൊരുക്കിയത്. 20 മീറ്ററോളം നീളത്തിൽ പുല്ലും പൂച്ചെടികളുമാണ് നട്ടുപിടിപ്പിച്ചത്. കെ.പി കുഞ്ഞമ്മത് കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ , വൈസ് പ്രസിഡന്റ് ടി.കെ മോഹൻദാസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിതാ രാജേഷ്, എ. സി അബ്ദുൾ മജീദ്, ഹാഷിം നമ്പാട്ടിൽ, സെക്രട്ടറി ഒ ബാബു, അസി.സെക്രട്ടറി ശശിധരൻ നെല്ലോളി , ജൂനിയർ സൂപ്രണ്ട് ഷീജ കുമാരി, ബിജു വളയന്നൂർ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL