ബേപ്പൂർ: കതിർ തിയറ്റർ കളക്റ്റീവ് ലോക നാടകദിനത്തിന്റെ ഭാഗമായി നാടക കൂട്ടായ്മയും പുതിയ നാടക റിഹേഴ്സൽ ക്യാമ്പും ഉദ്ഘാടനം ചെയ്തു. ബേപ്പൂർ എൽ.പി സ്കൂളിൽ നാടക പ്രവർത്തകൻ രവിശങ്കർ ബേപ്പൂർ ഉദ്ഘാടനം ചെയ്തു. നാടക സംവിധായകൻ ഛന്ദസ് കതിർ സംഘടനയെ കുറിച്ചും നാടകാവതരണം സംബന്ധിച്ചും വിശദീകരിച്ചു. അനുഭവ് എ.വി സ്വാഗതവും എം മഴ നന്ദിയും പറഞ്ഞു. ബേപ്പൂർ ഡെവലപ്പ്മെന്റ് മിഷൻ ഡയറക്ടർ എം ഗിരീഷ്, ബേപ്പൂരിലെ നാടക , കലാ സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു. പ്രശസ്ത കവി സോമൻ കടലൂരിന്റെ "അഭാവം" എന്ന കവിതയേയും സമകാലിക സംഭവങ്ങളെയും അടിസ്ഥാനപ്പെടുത്തി ഏപ്രിൽ 22 ന് വൈകിട്ട് ചെറുവണ്ണൂരിലാണ് കതിരിന്റെ നാടകം അവതരിപ്പിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
