SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.58 AM IST

മെഡി. കോളേജിൽ ഒരുങ്ങി ഹൈടെക് ഓപ്പറേഷൻ തിയറ്ററുകൾ

1
കോഴിക്കോട് മെഡി. കോളേജിൽ അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് സജ്ജമാക്കിയ അത്യാധുനിക ഓപ്പറേഷൻ തിയറ്റർ

14 തിയറ്ററുകൾ

കോഴിക്കോട്: മെഡി.കോളേജിൽ അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകൾ പ്രവർത്തനസജ്ജം. ഹൃദയം, കരൾ, വൃക്ക തുടങ്ങിയവ മാറ്റിവെക്കുന്നതിനുള്ള അത്യാധുനിക ഓപ്പറേഷൻ തിയറ്ററുകൾ സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണൊരുങ്ങിയത്. 14 ഓപ്പറേഷൻ തിയറ്ററുകളാണുള്ളത്. മെഡിക്കൽ കോളേജിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. നിലവിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടക്കുന്നുണ്ട്. നേരത്തെ കോട്ടയം മെഡിക്കൽ കോളേജിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ആരംഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് കോഴിക്കോട് മെഡിക്കൽ കോളേജിലും സജ്ജീകരണങ്ങൾ ഒരുക്കിയത്.

സജ്ജമായത്

കാർഡിയോ വാസ്‌കുലാർ സർജറി, യൂറോളജി, സർജിക്കൽ ഗ്യാസ്‌ട്രോ എൻട്രോളജി, ന്യൂറോസർജറി, പ്ലാസ്റ്റിക് സർജറി എന്നീ വിഭാഗങ്ങൾക്കുള്ള ഓപ്പറേഷൻ തിയറ്ററുകളും തീവ്രപരിചരണ വിഭാഗങ്ങളും ഓരോ വിഭാഗത്തിനുമായി 20 ഐ.സി.യു കിടക്കകളുമാണ് സജ്ജമായത്. 5 സർജിക്കൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾക്കൊപ്പം അനസ്‌തേഷ്യ വകുപ്പിന്റെ ഒരു വിഭാഗം കൂടി ഈ ബ്ലോക്കിലേക്ക് മാറ്റി.195.93 കോടി രൂപ ചെലവഴിച്ചുള്ള സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സക്ക് മാത്രമായുള്ള ബ്ലോക്ക് 2023 മാർച്ചിലാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. 190 ഐസിയു കിടക്കകളിൽ 20 കിടക്കകൾ മസ്തിഷ്‌ക മരണം സംഭവിച്ചവരുടെ മൾട്ടി ഓർഗൺ ട്രാൻസ്പ്ലാന്റേഷനും 20 കിടക്കകൾ വൃക്ക മാറ്റിവെക്കലിനും 20 കിടക്കകൾ തലയ്ക്ക് പരിക്കേറ്റവർക്കായുള്ള വിദഗ്ധ ചികിത്സയ്ക്കുമായാണ് സജ്ജീകരിച്ചത്. വൃക്ക മാറ്റിവെക്കൽ ഉൾപ്പെടെയുള്ള ആധുനിക സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ, സുസജ്ജമായ കാത്ത് ലാബ്, ടെലി കൊബാൾട്ട് തെറാപ്പി, ലീനിയർ ആക്സിലറേറ്റർ, പെറ്റ് സ്‌കാൻ എന്നീ സൗകര്യങ്ങളും ഇവിടെയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL