ഡി.സി.സി പ്രസിഡന്റ്. അഭിഭാഷകൻ. കെ.എസ്.യു കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയായി രാഷ്ട്രീയത്തിൽ. കാലിക്കറ്റ് സർവകലാശാല യൂണിയൻ കൗൺസിലറായും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
അഡ്വ. കെ. ജയന്ത്
കോഴിക്കോട് നോർത്ത്
കെ.പി.സി.സി ജനറൽ സെക്രട്ടറി. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. കാലിക്കറ്റ് സർവകലാശാല സെനറ്റംഗമായിരുന്നു. വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകി. വർഗീയവാദികളുടെ ആക്രമണത്തിൽ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടു. 2005 മുതൽ കെ.പി.സി.സി അംഗം.
കെ.എം. അഭിജിത്ത്
നാദാപുരം
കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശം. സംസ്ഥാന ജനറൽ സെക്രട്ടറിയുമായി. മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ പഠനം. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ. 2014ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാൻ.
വിദ്യ ബാലകൃഷ്ണൻ
എലത്തൂർ
കെ.പി.സി.സി ജനറൽ സെക്രട്ടറി. 2010-2015, 2015-2020 കാലയളവുകളിൽ തുടർച്ചയായി കോർപ്പറേഷൻ കൗൺസിലർ. കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവേശം. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് സംസ്ഥാനങ്ങളുടെ സംഘടന ചുമതല വഹിച്ചു.
വി.ടി. സൂരജ്
ബാലുശ്ശേരി
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ തുടക്കം. കെ.എസ്.യു ജില്ല പ്രസിഡന്റ്. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ സമരത്തിൽ പങ്കെടുത്ത് 12 ദിവസം ജയിലിൽ. ബിരുദധാരി. കെ.എസ്.യുവിൽ വിവിധ ചുമതലകൾ വഹിച്ചു. പ്ളസ് വൺ സീറ്റ് ദാനവുമായി ബന്ധപ്പെട്ടും സമരം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |