കൊടുവള്ളി: സി.പി.എം - ആർ.എസ്.എസ് ഡീൽ പരാജയപ്പെടുത്തണമെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. കൊടുവള്ളി മണ്ഡലം വെൽഫെയർ പാർട്ടി പ്രവർത്തക കൺവെൻഷൻഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. മണ്ഡലം പ്രസിഡന്റ് എൻ.പി. ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി വി.എം. ഉമ്മർ, നഗരസഭ പ്രസിഡൻറ് വി.കെ. അബ്ദു ഹാജി, വെൽഫെയർ പാർട്ടിജില്ല ജനറൽ സെക്രട്ടറി സാലിഹ് കൊടപ്പന, ആബിദ് കൊടുവള്ളി, ജയപ്രകാശൻ മടവൂർ തുടങ്ങിയവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് വെളിവണ്ണ സ്വാഗതവും ട്രഷറർ യു.കെ. കാദർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |