കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കെ. പ്രവീൺകുമാറിന്റെ പ്രകടനപത്രിക കല്പറ്റ നാരായണൻ പ്രകാശനം ചെയ്തു. സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവരുടെ നിർദ്ദേശം ക്രോഡീകരിച്ച് ജനപക്ഷ പ്രകടനപത്രികയ്ക്ക് രൂപം കൊടുക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്താനുതകുന്ന മാതൃകയാണെന്നും കൊയിലാണ്ടിക്ക് മാത്രമായി ഒരു പ്രകടനപത്രിക എന്ന ആശയം അനുകരണീയമാണെന്നും അദ്ദംഹം പറഞ്ഞു. യു എ കാദർ മെമ്മോറിയൽ പാർക്കിൽ നടന്ന ചടങ്ങിൽ കൺവീനർ മാടഞ്ചേരി സത്യനാഥൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി അഡ്വ.കെ. പ്രവീൺ കുമാർ , ഹനീഫ തിക്കോടി, മഠത്തിൽ അബ്ദുറഹിമാൻ , രാജേഷ് കീഴരിയൂർ മുരളി തോറോത്ത് , വി.പി ഇബ്രാഹിം കുട്ടി രത്നവല്ലി , ശ്രീജ റാണി, യു വി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |