കൊയിലാണ്ടി: കളിആട്ടത്തിന് 17 ന് പൂക്കാട് കലാലയത്തിൽ തുടക്കമാവും. രാവിലെ 10 മണിക്ക് അഭിനേത്രി നിലമ്പൂർ ആയിഷ ഉദ്ഘാടനം ചെയ്യും. പുക്കാട് കലാലയം പ്രിൻസിപ്പൽ ശിവദാസ് ചേമഞ്ചേരി അനുഗ്രഹഭാഷണം നടത്തും. കലാലയം പ്രസിഡന്റ് അഡ്വ. കെ ടി ശ്രീനിവാസൻ ഉപഹാരം നൽകും. സ്വാഗതസംഘം ചെയർമാൻ കെ.ടി. ശേഖർ അദ്ധ്യക്ഷത വഹിക്കും.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറോളം കുട്ടികൾ കളിആട്ടത്തിൽ പങ്കെടുക്കും. മനോജ് നാരായണൻ ക്യാമ്പ് ഡയറക്ടറും എ അബൂബക്കർ കോ-ഓർഡിനേറ്ററുമായിരിക്കും. 17 മുതൽ 21 വരെ കളിആട്ടവും 21 മുതൽ 23 വരെ കുട്ടികളി ആട്ടവും നടക്കും . അഡ്വ:ശ്രീനിവാസൻ, കെ ടി ശേഖർ, രമേശ്, ഉണ്ണി കുന്നോൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |