സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജിലെ പ്രീഡിഗ്രി അവസാന ബാച്ചിലെ പൂർവ വിദ്യാർത്ഥികൾ ഒത്തുചേർന്ന് ഓർമ്മകൾ പങ്കുവച്ചു. ഇരുപത്തിയഞ്ച് വർഷത്തിനുശേഷം ഓർക്കൂട്ട് എന്ന പേരിട്ട് നടത്തിയ സംഗമത്തിൽ അറുപതോളം പൂർവ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. പഠനംകഴിഞ്ഞ് കോളജിന്റെ പടിയിറങ്ങിയ പലരും കണ്ടുമുട്ടിയത് സംഗമത്തിൽ വെച്ചായിരുന്നു. ഓർമ്മകൾ പങ്കുവച്ചും പാട്ടുപാടിയും മധുരംപങ്കിട്ടും ഒന്നിച്ചിരുന്ന് ഫോട്ടോ എടുത്തും അവർ ആഘോഷമാക്കി. ജീവിത യാത്രയിൽ തളർന്നുപോയവരെ കൈപിടിച്ച് ഒപ്പംകൂട്ടിയും വീണ്ടും ഒത്തുകൂടാമെന്ന് ഒരിക്കൽകൂടി ഉറപ്പ് നൽകിയുമാണ് എല്ലാവരും പിരിഞ്ഞത്. ടോം ജോസ്, ഷാബുരാജ്, റിജു, രേഷ്മ, സെബാസ്റ്റ്യൻ സേവ്യർ എന്നിവർ നേതൃത്വം സംഗമത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |