കൊടുവള്ളി: നഗരസഭ കുടുംബശ്രീ സി.ഡി.എസ് വിഷു വിപണന മേള സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സഫീന ഷമീർ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺപി.സി. വിമല അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ.കെ.എ ഖാദർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അബു ലൈസ്, റാബിയ, പി.പി.മൊയ്ദീൻ കുട്ടി, ബിന്ദു അനിൽ കുമാർ, ഷബ്‌ന, കൗൺസിലർമാരായ ഗീത, അനിത, മെമ്പർ സെക്രട്ടറി ദീപ, എം.ഇ.സി റീന, കമ്മ്യുണിറ്റി കൗൺസിലർ അമ്പിളി, സിറ്റിമിഷൻ മാനേജർ നിഖിൽ ചന്ദ്രൻ പ്രസംഗിച്ചു. സി. ഡി.എസ്. വൈസ് ചെയർപേഴ്സൺ കെ.സി. സ്മിത സ്വാഗതവും ഉപജീവന ഉപസമിതി കൺവീനർ പി.പി. സിന്ധു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |