SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.22 AM IST

അഗ്നിശമന സേന ദിനാചരണം

Increase Font Size Decrease Font Size Print Page
agni-rakshadinam
ദേശീയ അഗ്നിശമന സേനാ ദിനാചരണത്തിന്റെ ഭാഗമായി മുക്കത്ത് റാലിയും ബോധവത്കരണവും നടത്തിയപ്പോൾ

മുക്കം: മുക്കം അഗ്നിരക്ഷാ സേനയുടെ ആഭിമുഖ്യത്തിൽ ദേശീയ അഗ്നിശമന സേന ദിനാചരണം സംഘടിപ്പിച്ചു. ഫയർ സ്റ്റേഷൻ പരിസരത്ത് സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂർ പതാക ഉയർത്തി. തുടർന്ന് അഗ്നിശമന സേനാംഗങ്ങളും ഹോം ഗാർഡുകളും സിവിൽ ഡിഫൻസ്, ആപ്താ മിത്ര വളണ്ടിയർമാരും ചേർന്ന് വിവിധ അഗ്നിശമന വാഹനങ്ങളുമായി ദിനാചരണ റാലി സംഘടിപ്പിച്ചു. മുക്കം ബസ്സ് സ്റ്റാന്റിൽ പൊതുജനങ്ങൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുകയും സുരക്ഷാ ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. ദിനാചരണ പരിപാടികൾക്ക് എം. അബ്ദുൽ ഗഫൂർ, എൻ. ജയകിഷ്, സി. മനോജ്‌, പ്രിൻസ് മാത്യു എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.