SignIn
Kerala Kaumudi Online
Wednesday, 22 April 2026 8.23 AM IST

വിഷു​ത്തി​ര​ക്കിൽ കു​രു​ങ്ങി​ ​ന​ഗ​രം

Increase Font Size Decrease Font Size Print Page
juy-
വി​ഷു​വി​നോ​ട് ​അ​നു​ബ​ന്ധി​ച്ച് ​കോ​ഴി​ക്കോ​ട് ​ന​ഗ​ര​ത്തി​ൽ​ ​അ​നു​ഭ​വ​പ്പെ​ട്ട​ ​ഗ​താ​ഗ​ത​ക്കു​രു​ക്ക്

കോഴിക്കോട്: രാമനാട്ടുകര - വെങ്ങളം ആറുവരിപ്പാത വന്നെങ്കിലും ഗതാഗതക്കുരുക്കിൽ നിന്ന് മോചനമില്ലാതെ നഗരം. കുത്തഴിഞ്ഞ ട്രാഫിക് പരിഷ്കാരവും വിഷുത്തിരക്കുമായതോടെ നഗരം ഇന്നലെ അക്ഷരാർത്ഥത്തിൽ ശ്വാസംമുട്ടി. പൊള്ളുന്ന ഉച്ച സമയത്ത് പോലും ​പോ​ലും റോ​ഡി​ൽ തി​ര​ക്കാ​യിരുന്നു. പാളയം, മിഠായിതെരുവ്, മാനാഞ്ചിറ, എരഞ്ഞിപ്പാലം എന്നിവിടങ്ങളിലാണ് വലിയ തിരക്ക് അനുഭവപ്പെട്ടത്. ബസുകൾക്കും മറ്റ് വാഹനങ്ങൾക്കും കടന്നുപോകാൻ പറ്റാത്തവിധം ഗതാഗതകുരുക്ക് പലയിടത്തും അനുഭവപ്പെട്ടു. നഗരത്തിലേക്ക് എത്തുന്ന ബസുകളും മറ്റ് സ്വകാര്യവാഹനങ്ങളും രണ്ടുമണിക്കൂറുകളോളം കുരുക്കിൽപെടുന്ന സ്ഥിതിയാണുള്ളത്. തിരക്കുണ്ടെങ്കിലും നഗരത്തിൽ എത്തുന്ന ആളുകൾക്ക് കുറവില്ല. ഇതിനൊപ്പം ഓട്ടോക്കാരുടെ തോന്നുംപോലെയുള്ള പാർക്കിംഗും ഓട്ടവും കുരുക്കിന് ആക്കം കൂട്ടുകയാണ്. സിറ്റി ട്രാഫിക് പൊലീസും കോർപ്പറേഷനും അനുവദിച്ച പാർക്കിംഗ് സ്പോട്ടുകൾ ഉണ്ടായിട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും നിറുത്തിയിടുന്നതും തിരക്ക് കൂട്ടുന്നു. പൊലീസ് നിരന്തരം താക്കീത് നൽകിയിട്ടും അനുമതിയില്ലാതെ മാനാഞ്ചിറ - ബഷീർ റോഡ് ഓട്ടോക്കാരുടെ കെെവശമാണ്. കാൽനട യാത്ര ദുർഘടമാക്കിയും ഗതാഗതം തടസപ്പെടുത്തിയുമാണ് ഓട്ടോകളുടെ നീണ്ട നിര. ലെെബ്രറിയ്ക്ക് ചുറ്റും ബഷീർ റോഡ് - ഖാദി പരിസരം വരെ നീളുകയാണ് ഓട്ടോകളുടെ വരി. തിരക്ക് കൂടിയതോടെ ഈ പരിസരങ്ങളിൽ മറ്റ് വാഹനങ്ങൾക്ക് പോലും പോകാൻ സാധിക്കുന്നില്ല. ഇത് അപകടത്തിന് വഴിയൊരുക്കുകയാണ്.

ബെെപ്പാസും കക്ഷ്ടം

അറപ്പുഴ പാലത്തിന് സമീപമുള്ള ടോൾ പ്ലാസക്ക് മുന്നിലും ഗതാഗതകുരുക്ക് രൂക്ഷമാണ്. വാഹനങ്ങളുടെ ഫാസ്ടാഗ് കൃത്യമായി സ്‌കാൻ ചെയ്യാൻ സാധിക്കാത്തതാണ് പ്രശ്നം .ഇതോടെ വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. മിനിട്ടിൽ 25 വാഹനങ്ങൾ കടത്തിവിടുന്നുണ്ടെന്നാണ് ടോൾപ്ലാസ ജീവനക്കാർ പറയുന്നത്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങൾ കാരണം മുടക്കം സംഭവിക്കുന്നു. പത്ത് സെക്കന്റിൽ ഒരു വാഹനം കടത്തിവിടണമെന്നാണ് നിയമം. അത് നടക്കുന്നില്ല എന്നാണ് വാഹനയുടമകൾ പറയുന്നത്. വേങ്ങേരി ഓവർപാസിലും വാഹനങ്ങളുടെ നീണ്ട നിരയാണ്. തലങ്ങും വിലങ്ങും ചീറിപ്പായുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഇവിടെ പൊലീസുകാരുമില്ല. തോന്നുംപോലെ വാഹനങ്ങൾ മുന്നോട്ടെടുക്കുമ്പോൾ കുരുക്ക് കൂടുതൽ മുറുകുകയാണെന്ന് നാട്ടുകാർ പറയുന്നു.

പ​ഴ​ങ്ങ​ളി​ൽ​ ​'​പൊ​ള്ളി​'​ ​വി​പ​ണി; ആ​ശ്വാ​സ​മാ​യി​ ​പ​ച്ച​ക്ക​റി

കോ​ഴി​ക്കോ​ട്:​ ​വി​ഷു​വി​പ​ണി​യി​ൽ​ ​പൊ​ള്ളി​ ​സാ​ധാ​ര​ണ​ക്കാ​ർ.​ ​ക​ണി​വെ​ക്കാ​നു​ള്ള​ ​പ​ഴ​ങ്ങ​ൾ​ക്കാ​ണ് ​അ​മി​ത​ ​വി​ല​ക്ക​യ​റ്റം​ ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.​ ​സ​ദ്യ​യൊ​രു​ക്കാ​നു​ള്ള​ ​പ​ച്ച​ക്ക​റി​ക്കും​ ​ക​ണി​വെ​ള്ള​രി​ക്കും​ ​വി​ല​ക്ക​യ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല​ ​എ​ന്ന​താ​ണ് ​ആ​ശ്വാ​സം.
ക​ണി​ക്കൊ​ന്ന​യ്‌​ക്കൊ​പ്പം​ ​പ​ഴ​ങ്ങ​ളും​ ​ക​ണി​ത്ത​ട്ടി​ൽ​ ​ഒ​രു​ക്കാ​ൻ​ ​സാ​ധാ​ര​ണ​ക്കാ​ര​ൻ​ ​വി​യ​ർ​ക്കും.​ ​അ​നാ​റി​നാ​ണ് ​കൂ​ടു​ത​ൽ​ ​വി​ല.​ ​മാ​ങ്ങ​യ്ക്ക് ​ഗു​ണ​നി​ല​വാ​ര​മ​നു​സ​രി​ച്ച് 50​ ​മു​ത​ൽ​ 120​ ​രൂ​പ​ ​വ​രെ​യു​ണ്ട്.​ ​പൊ​ള്ളു​ന്ന​ ​വി​ല​യാ​ണെ​ങ്കി​ലും​ ​വി​പ​ണി​യി​ൽ​ ​തി​ര​ക്കി​ന് ​കു​റ​വി​ല്ല.​ ​ക​യ​റ്റു​മ​തി​യി​ൽ​ ​വ​ലി​യ​ ​ഇ​ടി​വു​ണ്ടാ​യ​താ​ണ് ​പ​ച്ച​ക്ക​റി​ ​പ്രാ​ദേ​ശി​ക​ ​വി​ല​ ​വ​ലി​യ​ ​തോ​തി​ൽ​ ​വ​ർ​ദ്ധി​ക്കാ​തി​രി​ക്കാ​ൻ​ ​കാ​ര​ണ​മാ​യ​തെ​ന്ന് ​ക​ച്ച​വ​ട​ക്കാ​ർ​ ​പ​റ​യു​ന്നു.​ ​വ​രും​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​പ​ച്ച​ക്ക​റി​ ​വി​ല​യ്ക്ക് ​ചെ​റി​യ​ ​മാ​റ്റ​ങ്ങ​ൾ​ ​ഉ​ണ്ടാ​യേ​ക്കാ​മെ​ങ്കി​ലും​ ​വ​ലി​യ​തോ​തി​ൽ​ ​വ്യ​ത്യാ​സ​മു​ണ്ടാ​കാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ലെ​ന്നാ​ണ് ​വ്യാ​പാ​രി​ക​ൾ​ ​പ​റ​യു​ന്ന​ത്.

പ​ച്ച​ക്ക​റി

വി​ല​ ​(​കി​ലോ)


കാ​ര​റ്റ് ​-​ 12
പ​ച്ച​മു​ള​ക് ​-​ 25
ഉ​ണ്ട​ ​മു​ള​ക് ​-​ 38
ബീ​ന്‍​സ് ​-​ 68
ത​ക്കാ​ളി​ ​-​ 20
വെ​ള​ള​രി​ ​-​ 27
മ​ത്ത​ന് ​-​ 16
പ​ട​വ​ലം​ ​-​ 40
ചെ​റി​യു​ള്ളി​ ​-​ 50
മു​രി​ങ്ങ​ ​-​ 35
എ​ള​വ​ൻ​ ​-​ 20
വെ​ണ്ട​ ​-​ 65
പ​യ​ർ​ ​-​ 70

ചെ​റു​നാ​ര​ങ്ങ​ ​-​ 155

​പ​ഴങ്ങൾ
വി​ല​ ​(​കി​ലോ)
പെെ​നാ​പ്പി​ൾ.........​ 65
ആ​പ്പി​ൾ​ .................220
ഓ​റ​ഞ്ച്.....................130​-220
അ​നാ​ർ​ .......130​-​ 220
മു​ന്തി​രി​ ​(​കു​രു​വി​ല്ലാ​ത്ത​ത്)​ .........​ 60​ ​-​ 140
മാ​ങ്ങ​ ​-​ 50​ ​മു​ത​ൽ​ 120​ ​രൂപ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.