കോഴിക്കോട്: ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന നിരാലാ ഹിന്ദി അക്കാഡമിയുടെ ഈ വർഷത്തെ ഗുരുപൂജാ പുരസ്കാരം ഹിന്ദി പണ്ഡിതനും എഴുത്തുകാരനും വിവർത്തകനുമായ ഡോ.ആർസുവിന് കവി കുരീപ്പുഴ ശ്രീകുമാർ സമ്മാനിച്ചു.. 25000 രൂപയും ഫലകവുമടങ്ങിയതാണ് പുരസ്കാരം. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടന്ന സമ്മേളനം ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. ഡോ.എസ്.തങ്കമണി അമ്മ അദ്ധ്യക്ഷയായിരുന്നു. ഭാഷാസമന്വയവേദി അംഗങ്ങൾ പരിഭാഷപ്പെടുത്തി നിരാല ബുക്സ് പ്രസിദ്ധീകരിച്ച മണിപുരി കഥകൾ, ഹിന്ദി പുതുകഥകൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. രാധാകൃഷ്ണൻ കുന്നുംപുറം, വർക്കല ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |