വടകര: കരിമ്പന തോട്ടിലേക്ക് കക്കൂസ് മാലിന്യം ഒഴുകുന്നത് പുതിയ ബസ് സ്റ്റാന്റിലെ ശൗചാലയത്തിൽ നിന്നാണെന്ന് കണ്ടെത്തി. ദേശീയപാത വികനത്തിന്റെ ഭാഗമായി ഓവുചാൽ വീതി കൂട്ടുന്നതിനുളള പ്രവൃത്തി ആരംഭിച്ചപ്പോഴാണ് കക്കുസ് മാലിന്യം ഒഴുകുന്നത് ശ്രദ്ധയിൽ പെട്ടത്. പരിശോധനയിലാണ് നഗരസഭയുടെ ബസ് സ്റ്റാന്റിലെ പൊതു കക്കൂസിൽ നിന്നാണ് മാലിന്യം ഒഴുകുന്നതെന്ന് ബോധ്യപ്പെട്ടു.
പുതിയ സ്റ്റാന്റിലെ ശുചിമുറി, ക്ലോക്ക് റൂം ഇവയെല്ലാം അനധികൃതമായാണ് പ്രവർത്തിക്കുന്നത്.ബസ് സ്റ്റാൻഡിൽ പരസ്യം ചെയ്യുന്നതിനായി ലേലം വിളിച്ചെടുത്ത വ്യക്തി ബസ് സ്റ്റാൻഡിൽ സ്വന്തം ഇഷ്ടപ്രകാരം പരിഷ്കാരങ്ങൾ വരുത്തി വാടക ഈടാക്കുകയാണ് ചെയ്യുന്നതെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ക്ലോക്ക് റൂം ലോട്ടറി വിൽപന കടയാക്കിയും ബാത്ത് റൂം കെട്ടിടത്തിന് മുകളിൽ ഷിറ്റ് കൊണ്ട് താമസ സൗകര്യം ഒരുക്കിയും അന്യ സംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് നൽകുകയാണ് ചെയ്തിരിക്കുന്നത്. പ്രശ്നത്തിൽ നടപടി സ്വീകരിക്കണമെന്ന് യു.ഡി.എഫ്ആർ.എം.പി.ഐ കൗൺസിൽ പാർട്ടി ആവശ്യപെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |