കോഴിക്കോട്: ശിശു മരണനിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആരംഭിച്ച ഹൃദ്യം പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ തുടിച്ചത് 969 കുരുന്നു ജീവനുകൾ. പദ്ധതി തുടങ്ങിയ 2017 മുതൽ ഇതുവരേയുള്ള ആരോഗ്യവകുപ്പിന്റെ കണക്കുകളാണിവ. ഈ വർഷം മാത്രം(2025-2026) 96 കുഞ്ഞുങ്ങൾ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയരായി. 275 പേരാണ് രജിസ്ട്രേഷൻ നടത്തിയത്. ഇവരിൽ അടിയന്തര ശസ്ത്രക്രിയ ആവശ്യമില്ലാത്തതും മെഡിക്കൽ ഫോളോ അപ്പ് മാത്രം ആവശ്യമുള്ള കുട്ടികളുമുണ്ട്.
ഇതുവരെ 2064 പേർ ചികിത്സയ്ക്കായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. നവജാതശിശുക്കൾ മുതൽ 18 വരേയുള്ള കുട്ടികളുടെ ഹൃദയസംബന്ധമായ അസുഖങ്ങൾക്കുള്ള സൗജന്യ ചികിത്സ ഉറപ്പുവരുത്തുകയാണ് പദ്ധതി ലക്ഷ്യം. മെഡി.കോളേജ്, ആസ്റ്റർ മിംസ് ആശുപത്രികളാണ് പദ്ധതിയിൽ എംപാനൽ ചെയ്തിട്ടുള്ളത്.
ജില്ലയിൽ സർക്കാർമേഖലയിൽ എട്ട് പ്രസവ കേന്ദ്രങ്ങളാണുള്ളത്.ഇവിടങ്ങളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെയും ആർ.ബി.എസ്കെ മാർഗനിർദ്ദേശം (രാഷ്ട്രീയ ബാൽ സ്വാസ്ഥ്യ കാര്യക്രം) അനുസരിച്ചുള്ള പരിശോധകൾക്ക് വിധേയരാക്കും. ഇതിൽ ഹൃദ്രോഗ ലക്ഷണങ്ങൾ പ്രകടമാക്കുന്ന കുഞ്ഞുങ്ങളിൽ എക്കോ ഉൾപ്പെടെയുള്ള ടെസ്റ്റുകൾ നടത്തി രോഗം കണ്ടെത്തും.സ്വകാര്യ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്കും സേവനം ലഭ്യമാണ്. രോഗം കണ്ടെത്തിയാൽ ചികിത്സ ലഭ്യമാക്കും. സൗജന്യ ചികിത്സയ്ക്കായി ഹൃദ്രോഗം കണ്ടെത്തുന്ന കുട്ടികളുടെ പേര് വിവരങ്ങൾ http://hridyam.kerala.gov.inൽ രജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്യുന്ന ഓരോ കുട്ടിയും 18 വയസ് പൂർത്തിയാകുന്നതു വരെ പ്രത്യേകം നിരീക്ഷിക്കപ്പെടും.
ഹൃദ്യം’ കണക്ക്
രജിസ്റ്റർ ചെയ്തതത്( 2025-26)............275
ശസ്ത്രക്രിയകൾ....................................96
ഇതുവരെ(2017 -2026)
ശസ്ത്രക്രിയ.................969
രജിസ്റ്റർ ചെയ്തതത്...........2604
എം–പാനൽ ചെയ്ത ആശുപത്രികൾ
കോഴിക്കോട് മെഡി.കോളേജ്
ആസ്റ്റർ മിംസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |