ബാലുശ്ശേരി: ഭാരത് സേവക് സമാജിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ദേശീയ പുരസ്കാരം ബിജു രാജഗിരി ഏറ്റുവാങ്ങി
തിരുവനന്തപുരം ബി.എസ് എസ് കേന്ദ്രത്തിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ വെച്ച്
ബി.എസ്.എസ് ദേശീയ ചെയർമാൻ ബാലചന്ദ്രനിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
കേരളത്തിനകത്തും പുറത്തുമായി നൂറുകണക്കിനു വേദികളിൽ നാടകം അവതരിപ്പിച്ച ബിജു രാജഗിരി
ബാലൻ. കെ. നായർ അവാർഡുകൾ അടക്കം നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്.
ഇപ്പോൾ തിലകന്റെ അമ്പലപ്പുഴ അക്ഷരജ്വാലയിൽ " വാർത്ത " നാടകത്തിൽ തുടരുന്നു.
ബാലുശ്ശേരിക്കടുത്ത രാജഗിരി സ്വദേശിയായ ബിജു
പ്രൊഫണൽ നാടകപ്രവർത്തകരുടെ സംഘടനയായ അരങ്ങും അണിയറയുടെ സംസ്ഥാന പ്രസിഡന്റും, നാടക് കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |