കൊടുവള്ളി: 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ കക്കോടിക്കടുത്ത മക്കടയിൽനിന്ന് കിഴക്കോത്ത് കത്തറമ്മൽ പ്രദേശത്ത് സ്ഥിരതാമ സമാക്കിയ നാരങ്ങാളി അവറാന്റെ പിൻമുറക്കാരായ പാറക്കണ്ടി കുടുംബത്തിന്റെ ഒത്തുചേരൽ സംഘടിപ്പിച്ചു. ഫാമിലി ട്രസ്റ്റ് പ്രസിഡന്റ് പി.പി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ടി.പി. അബൂഹാജി അധ്യക്ഷത വഹിച്ചു. ടി.പി. മുഹമ്മദ്, നസീർവാവ പാറക്കണ്ടി, കെ.പി. സക്കീർ ഹുസൈൻ, ബാവ ജീറാനി, ഗഫൂർ ഫൈസി, റഷാദ് പൂക്കാട്ടുപുറായിൽ, പി.പി. അബ്ദുള്ള, എ.സി. ഗഫൂർ, ഹാരിസ് കൽത്തറ എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ മുതിർന്ന അംഗങ്ങളെ ആദരിച്ചു. പ്രതിഭകൾക്കുള്ള അനുമോ ദനം, മോട്ടിവേഷൻ ക്ലാസ്, കലാപരിപാടികൾ, ഡോക്യുമെന്ററി പ്രദർശനം എന്നിവ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |