SignIn
Kerala Kaumudi Online
Wednesday, 24 June 2026 2.08 PM IST

വോട്ടെണ്ണൽ: സർവ കക്ഷി യോഗം ചേർന്നു

vote
വോട്ടെണ്ണൽ

കുറ്റ്യാടി: നിയമസഭ വോട്ടെണ്ണലുമായി ബന്ധപെട്ട് നടത്തേണ്ട പരിപാടികൾ സംബന്ധിച്ച് ആലോചിക്കാൻ കുറ്റ്യാടി പൊലീസ് സ്‌റ്റേഷനിൽ സർവകക്ഷി യോഗം ചേർന്നു. ഇൻസ്പെക്ടർ എം.പി ഷാജി അദ്ധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് ഫ്ലക്സ് ബോർഡുകളും മറ്റ് പ്രചാരണ സാമഗ്രികളും രണ്ട് ദിവസത്തിനകം നീക്കം ചെയ്യാനും മണ്ഡലത്തിൽ വിജയിച്ചവർക്ക് മേയ് 4 നും ഭരണം ലഭിക്കുന്നവർക്ക് മേയ് 5നും വിജയാഹ്ലാദ പ്രകടനം നടത്താനും എതിർ പാർട്ടിക്കാരുടെ ഓഫീസിന് മുൻപിലോ നേതാക്കൻമാരുടെയോ പ്രവർത്തകരുടെ വീടിന് മുൻപിലോ പടക്കം പൊട്ടിച്ചും മറ്റുമുള്ള ആഹ്ലാദ പ്രകടനം ഒഴിവാക്കാനും തീരുമാനിച്ചു. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിധികളായ സി.കെ നാണു. കെ.എം ഹമിദ്, കെ.കെ ദിനേശൻ, സി.എൻ ബാലകൃഷ്ണൻ, വി.എം.ബാബു, വിനീത് നിട്ടൂർ, വാസു തയ്യിൽ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL