SignIn
Kerala Kaumudi Online
Tuesday, 28 April 2026 3.26 AM IST

ശുചീകരണം: വാർഡുതല ഉദ്ഘാടനം മേയ് രണ്ടിന്

Increase Font Size Decrease Font Size Print Page
clean
ശുചീകരണം

കോഴിക്കോട്: മഴക്കാല പൂർവ ശുചീകരണം വാർഡുതല ഉദ്ഘാടനം മേയ് രണ്ടിന് നടത്താൻ കോർപ്പറേഷൻ റസിഡൻസ് അസോസിയേഷനുകളുടെ യോഗം തീരുമാനിച്ചു. ഓരോ വാർഡിലും ചുരുങ്ങിയത് 15 റെസിഡൻസ് അസോസിയേഷനുകളെങ്കിലും ഉണ്ടാവും. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വാർഡുകളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തും. വാർഡ് തലങ്ങളിൽ 28, 29 തീയതികളിൽ യോഗം ചേരും. മികച്ച ശുചീകരണ പ്രവർത്തനം നടത്തുന്ന റസിഡൻസ് അസോസിയേഷനുകളെ അനുമോദിക്കും. യോഗം മേയർ ഒ.സദാശിവൻ ഉദ്ഘാടനം ചെയ്തു. വികസനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ വി. പി. മനോജ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ സുജാത കൂട്ടത്തിങ്കൽ, സാറ ജാഫർ, വിനീത സജീവ്, കൗൺസിലർമാരായ മനക്കൽ ശശി, പി. ബിജുലാൽ, നമ്പിടി നാരായണൻ, സെക്രട്ടറി എൻ.കെ. ഹരീഷ്, ഹെൽത്ത് ഓഫീസർ ഡോ. മുനവർ റഹ്‌മാൻ തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.