SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.54 AM IST

ലോകകപ്പ് ബിഗ് സ്‌ക്രീൻ പ്രദർശനം

lockel
കടലുണ്ടി ഫുട്ബോൾ ആസ്വാദക സംഘം സംഘടിപ്പിച്ച ബിഗ് സ്‌ക്രീൻ പ്രദർശനം ഉദ്‌ഘാടനം കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഒ.ഭക്തവത്സലൻ നിർച്ചഹി​ ക്കുന്നു

കടലുണ്ടി: വേൾഡ് കപ്പ് ഫുട്‌ബോൾ 2026' ഭാഗമായി കടലുണ്ടി ഫുട്‌ബോൾ ആസ്വാദക സംഘം സംഘടിപ്പിച്ച ബിഗ് സ്‌ക്രീൻ പ്രദർശനം, മുൻ ഫുട്‌ബോൾ താരങ്ങളെ ആദരിക്കൽ, ക്വിസ് മത്സരം, പെനാൽറ്റി ഷൂട്ടൗട്ട് എന്നിവ കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഭക്തവത്സലൻ ഉദ്ഘാടനം ചെയ്തു. സി.സേതുമാധവൻ മുഖ്യപ്രഭാഷണം നടത്തി. മുൻ ഫുട്‌ബോൾ താരം സി.വി.ബാവ അദ്ധ്യക്ഷത വഹിച്ചു. മുൻ എ.ടി.കെ/മോഹൻ ബഗാൻ താരവും കേരളാ സ്റ്റേറ്റ് ഫുട്‌ബോൾ കോച്ചുമായ വാഹീദ് മുഹമ്മദ് സാലി എൻ.വി. മുഖ്യാതിഥിയായി. കടലുണ്ടി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർമാരായ അഡ്വ.പി.വി ഷാഹീദ്, ഡൽജിത്ത് അണ്ടിപ്പറ്റ്, സി.കെ. സത്യൻ, എം.എം മഠത്തിൽ, എ.നാരായണൻ, മോഹൻ ചാലിയം, മുൻ സന്തോഷ് ട്രോഫി താരം പി.ജി.നരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ ഉദയൻ കാർക്കോളി സ്വഗതവും ട്രഷർ കൃഷ്ണൻ കാക്കതിരുത്തി നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL