SignIn
Kerala Kaumudi Online
Wednesday, 17 June 2026 6.54 AM IST

ബേപ്പൂരിലേക്ക് ട്രാൻ. ബസുകൾ വേണമെന്ന്

ബേപ്പൂർ: ബേപ്പൂരിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര സൗകര്യം കിട്ടാൻ കെ.എസ്.ആർ.ടി.സി ബസുകൾ ബേപ്പൂരിലേക്ക് അനുവദിക്കണമെന്ന് നടുവട്ടം സൗഹൃദയവേദി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ബസുകൾ മെഡിക്കൽ കോളേജിലേക്കും മലാപ്പറമ്പ് സിവിൽ സ്റ്റേഷനിലേക്കും സർവീസ് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് എം ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. ബൈജു കെ ടി വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മുരളി ബേപ്പൂർ ,വിജയൻ കെ , പി .കിഷോർകുമാർ, ഗോകുൽദാസ് എന്നിവർ പ്രസംഗിച്ചു. ശ്രീജിത്ത് കായലോട്ട് സ്വാഗതവും സി.വി. അഷറഫ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എം ജയരാജൻ (പ്രസിഡന്റ് ), അനിൽകുമാർ എ( വൈസ് പ്രസിഡന്റ് ). ബൈജു കെ .ടി( സെക്രട്ടറി ), അഷറഫ് സി .വി (ജോ.സെക്രട്ടറി), വിജയൻ കെ (ട്രഷറർ ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL