കൊണ്ടോട്ടി: പഴയകാലത്തെ പുകയുന്ന ചായക്കടകളിലെ രാഷ്ട്രീയ ചർച്ചകളിൽ നിന്ന് കൊണ്ടോട്ടിയിലെ തിരഞ്ഞെടുപ്പ് കളം ഇപ്പോൾ ജിമ്മുകളിലെ വിയർപ്പൊഴുക്കുന്ന യുവത്വത്തിലേക്കും വഴിമാറുകയാണ്. കേവലം വോട്ടുചോദിക്കൽ എന്നതിനപ്പുറം, പുത്തൻ തലമുറയുടെ ആരോഗ്യ ബോധത്തിനൊപ്പം സഞ്ചരിക്കുകയാണ് ഇത്തവണത്തെ സ്ഥാനാർത്ഥികൾ. കൊണ്ടോട്ടിയിലെ ജിമ്മുകളും ഫിറ്റ്നസ് സെന്ററുകളും പ്രധാന പ്രചാരണ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.
'കൊണ്ടോട്ടിയുടെ സ്വപ്നങ്ങൾ വർക്കൗട്ട് ആകും' എന്നവാക്കുകളുമായാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ടി. പി. അഷ്രഫലി ഫിറ്റ്നസ് സെന്ററുകളിൽ പ്രചാരണത്തിനെത്തുന്നത്.
അതേസമയം, പുളിക്കൽപഞ്ചായത്തിലെ വിവിധ ജിമ്മുകളിൽ അതിരാവിലെ തന്നെ സന്ദർശനം നടത്തി ഡോ. പി. ജിജി ' ഹെൽത്തി കൊണ്ടോട്ടി' എന്ന ആശയം മുന്നോട്ടുവയ്ക്കുന്നു. കൂടുതൽ ഓപ്പൺ ജിമ്മുകളുടെ ആവശ്യകതയും സ്ഥാനാർത്ഥികൾ മുന്നോട്ടുവയ്ക്കുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |