മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് ജില്ലയിൽ ഇന്നും നാളെയുമായി നടക്കും. സ്ഥാനാർത്ഥികളുടെ പേര്, ചിഹ്നം, ഫേട്ടോ എന്നിവയടങ്ങിയ ബാലറ്റ് ലേബലുകൾ ഇ.വി.എം ബാലറ്റ് യൂണിറ്റുകളിൽ പതിച്ച് സീൽ ചെയ്യുന്നതാണ് കാൻഡിഡേറ്റ് സൈറ്റിംഗ് പ്രക്രിയ. വോട്ടിങ് മെഷീനുകളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളിൽ അതത് നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയുള്ള റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തിലാണ് കമ്മീഷനിംഗ് നടക്കുക. കമ്മീഷനിങിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സ്വീകരണ-വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും. ഇവിടെ നിന്നും പോളിങfന്റെ തലേന്ന് ഉദ്യോഗസ്ഥർക്ക് വിതരണം ചെയ്യും.
വിവിധ മണ്ഡലങ്ങളിലെ സ്വീകരണ-വിതരണ കേന്ദ്രങ്ങൾ
കെണ്ടോട്ടി, ജി.വി.എച്ച്.എസ്.എസ് മേലങ്ങാടി
ഏറനാട്, ജി.യു.പി.എസ് ചുള്ളക്കാട്
നിലമ്പൂർ, അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്
വണ്ടൂർ, അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്
മഞ്ചേരി, ജി.ബി.എച്ച്.എസ്.എസ് മഞ്ചേരി
പെരിന്തൽമണ്ണ, ഗവ.മോഡൽ ഹയർസെക്കൻഡറി സ്‌കൂൾ
മങ്കട, ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ
മലപ്പുറം, ഗവ.കോളേജ് മലപ്പുറം
വേങ്ങര, കെ.എം.മൗലവി മെമ്മോറിയൽ ഓർഫനേജ് അറബിക് കോളേജ് തിരൂരങ്ങാടി
വള്ളിക്കുന്ന്, ഗവ.ഹയർസെക്കൻഡറി സ്‌കൂൾ തിരൂരങ്ങാടി
തിരൂരങ്ങാടി, ഓർഫനേജ് അപ്പർ പ്രൈമറി സ്‌കൂൾ
താനൂർ, എസ്.എസ്.എം പോളിടെക്നിക്
തിരൂർ, എസ്.എസ്.എം പോളിടെക്നിക്
കോട്ടക്കൽ, എസ്.എസ്.എം.പോളിടെക്നിക് തിരൂർ
തവനൂർ, കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചർ എൻജിനീയറിങ് ആൻഡ് ടെക്‌നോളജി
പൊന്നാനി, അച്യുത വാര്യർ ഹയർസെക്കൻഡറി സ്‌കൂൾ
വോട്ടെണ്ണൽ കേന്ദ്രങ്ങൾ
കെണ്ടോട്ടി, ഏറനാട്, മഞ്ചേരി, പെരിന്തൽമണ്ണ, മങ്കട, മലപ്പുറം - മലപ്പുറം ഗവ.കോളേജ്
നിലമ്പൂർ, വണ്ടൂർ - അമൽ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്
വേങ്ങര- കെ.എം.മൗലവി മെമ്മോറിയൽ ഓർഫനേജ് അറബിക് കോളേജ് തിരൂരങ്ങാടി
വള്ളിക്കുന്ന് - ഗവ.ഹയർസെക്കൻഡറി സ്‌കൂൾ തിരൂരങ്ങാടി
തിരൂരങ്ങാടി - ഓർഫനേജ് അപ്പർ പ്രൈമറി സ്‌കൂൾ
താനൂർ, തിരൂർ, കോട്ടക്കൽ - എസ്.എസ്.എം.പോളിടെക്നിക് തിരൂർ
തവനൂർ, പൊന്നാനി -അച്യുത വാര്യർ ഹയർസെക്കൻഡറി സ്‌കൂൾ, പൊന്നാനി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |