
മലപ്പുറം: ചരിത്ര മുഹൂർത്തങ്ങളെ പുനരാവിഷ്‌കരിച്ച് മഅ്ദിൻ സാദാത്ത് അക്കാദമി സംഘടിപ്പിക്കുന്ന 'അവ്വലു ബൈത്ത്' എക്സ്‌പോ മലപ്പുറം സ്വലാത്ത് നഗറിലെ സംസ്ഥാന ഹജ്ജ് ക്യാമ്പ് നഗരിയിൽ തുടക്കമായി.
വിശുദ്ധ കഅ്ബയുടെ വിവിധ കാലഘട്ടങ്ങളിലെ ചരിത്രപരമായ മാറ്റങ്ങളും നിർമ്മാണ രീതികളുമാണ് പ്രദർശനത്തിന്റെ പ്രധാന ആകർഷണം. എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷൻ എം.ദുൽഫുഖാർ അലി സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശാഹുൽ ഹമീദ് ഹാദി, സയ്യിദ് സിനാൻ ജമലുല്ലൈലി പരുത്തിക്കോട്, സയ്യിദ് സ്വബാഹ് ശിഹാബ്, അബ്ദുറഹീം സഅദി മഞ്ഞപ്പറ്റ, സി കെ ഖാലിദ് സഖാഫി, ഉവൈസ് അദനി വെട്ടുപാറ, ശിഹാബ് അദനി എരഞ്ഞിമാവ്, സഫീർ കുറ്റിപ്പാല, സഈദ് അദനി പരപ്പനങ്ങാടി സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |